നമ്മുടെ തട്ടുകടയിലെ തട്ട് കടയിലെ തട്ടില്‍ കുട്ടി ദോശ അതെ ടേസ്റ്റിൽ വീട്ടിൽ ഉണ്ടാകാം, രുചി

നമ്മുടെ തട്ടുകടയിലെ തട്ടിൽകുട്ടി ദോശ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

അത് ഉണ്ടാക്കാനായി ഒരു ബൗളിലേക്ക് രണ്ട് ഗ്ലാസ് പച്ചരി, ഒരു ഗ്ലാസ് പുഴുക്കലരി, ഒരു ടീസ്പൂൺ ഉലുവ എന്നിവ ചേർത്ത് നല്ലപോലെ കഴുകി കുതിർത്തു വയ്ക്കണം, അതേസമയം ഒരു ബൗളിലേക്ക് കാൽ ഗ്ലാസ് ഉഴുന്ന് നല്ലപോലെ കഴുകി കുതിരാൻ വയ്ക്കേണ്ടതുണ്ട് (ഉഴുന്നിന്റെ അളവ് കൂടി പോകരുത്).

കുതിർന്നു വന്നതിനു ശേഷം മിക്സിയുടെ ജാറിലേക്ക് ആദ്യം ഉഴുന്നും, പിന്നെ മുക്കാൽ ഗ്ലാസ് ചോറും, ഉഴുന്ന് കുതിരാൻ വച്ച വെള്ളവും ചേർത്ത് നല്ലപോലെ അരച്ചെടുക്കുക, എന്നിട്ട് അത് ഒരു ബൗളിലേക്ക് ഒഴിക്കാവുന്നതാണ്, ശേഷം പച്ചരി, പുഴുക്കലരി, ഉലുവ മിക്സിയുടെ ജാറിൽ ഇട്ട് കുറച്ച് വെള്ളം ചേർത്ത് അരക്കാവുന്നതാണ്, അതു രണ്ടും കൂടി മിക്സ് ചെയ്ത് പിന്നെ ആവശ്യത്തിനുള്ള ഉപ്പ് കൂടിയിട്ട് കൈകൊണ്ട് നല്ലപോലെ മിക്സ് ആക്കി എടുക്കാം.

എന്നിട്ട് ആറ് തൊട്ട് എട്ട് മണിക്കൂർവരെ പൊങ്ങാൻ വേണ്ടി വയ്ക്കാം, 8 മണിക്കൂറിന് ശേഷം മാവ് നല്ലപോലെ പൊങ്ങുന്നതാണ്, അതിനുശേഷം നല്ലപോലെ ഇളക്കി ദോശ ഉണ്ടാക്കാം. അപ്പോൾ ദോശക്കല്ല് അടുപ്പത്ത് വെച്ച് അതിൽ എണ്ണ തടവിക്കൊടുത്തു ചൂടായി വരുമ്പോൾ കുറച്ചു വെള്ളം തെളിച്ചു കൊടുത്ത ശേഷം ദോശ അത്യാവശ്യം കട്ടിൽ ഒഴിക്കാം, എന്നിട്ട് അതിൻറെ മുകളിൽ ഒക്കെ ബബിൾസ് വരുമ്പോൾ നെയ് പലഭാഗത്തായി ഇട്ടു കൊടുക്കാം, ശേഷം ഒരു സൈഡ് കുക്ക് ആയി കഴിയുമ്പോൾ മറ്റേ സൈഡിലേക്ക് മറിച്ചിട്ട് ആ സൈഡും കുക്ക് ആയി വരുമ്പോൾ എടുത്ത് മാറ്റാവുന്നതാണ്. അപ്പോൾ നല്ല സ്വാദിഷ്ടമായ തട്ടിൽകുട്ടി ദോശ ലഭിക്കുന്നതാണ്.

You may also like...

Leave a Reply

Your email address will not be published. Required fields are marked *