കാഞ്ഞിരപ്പള്ളിക്കാരുടെ സ്‌പേഷ്യലായ അരിപ്പൊടിയും നാളികേരപ്പാലും വച്ചിട്ടുള്ള കിടിലൻ തിക്കിടി

കാഞ്ഞിരപ്പള്ളിക്കാരുടെ സ്‌പേഷ്യലായ അരിപ്പൊടിയും നാളികേരപ്പാലും വച്ചിട്ടുള്ള കിടിലൻ തിക്കിടി നിങ്ങൾക്കായി പരിചയപ്പെടുത്തുന്നു, ഇത് ഇറച്ചിക്കറിക്ക് ഒപ്പം കിടിലൻ കോമ്പിനേഷനാണ്. ഇതിനായി പാൻ അടുപ്പത്ത് വച്ച് വെള്ളം ഒഴിച്ച് ഒപ്പം ഉപ്പും വെളിച്ചെണ്ണയും ചേർത്തിളക്കി വെട്ടിത്തിളയ്ക്കുമ്പോൾ അതിലേക്ക് അരിപ്പൊടി ചേർത്ത് വേവിച്ചെടുക്കണം. എന്നിട്ട് തീ ഓഫ് ചെയ്തു വേറൊരു പാത്രത്തിലേക്ക് വെച്ച് അത് കൈകൊണ്ട് കുഴച്ച് എടുക്കണം.

എന്നിട്ട് അതിൽ നിന്ന് വളരെ ചെറിയ ഉരുള എടുത്ത് ഉരുട്ടി ഒന്ന് കൈ വെച്ച് അമർത്തി കൊടുക്കണം, അതിനുശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് തേങ്ങാപ്പാൽ ഒഴിച്ച് ചൂടാകുമ്പോൽ മഞ്ഞൾപ്പൊടി, മല്ലിപൊടി, ഗരം മസാല. പെരുഞ്ചീരകം പൊടിച്ചത് എന്നിവ ചേർത്ത് മിക്സ് ചെയ്തു ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് തേങ്ങാപ്പാലിൽ തളിക്കുന്നതിന് മുമ്പായി കറിവേപ്പിലയും പരത്തി വച്ചിരിക്കുന്ന അപ്പവും കൂടി ഇട്ട് അടിയിൽ പിടിക്കാത്ത ഇളക്കി, തിളയ്ക്കുമ്പോൾ തീ കുറച്ച് കുറുക്കി എടുക്കാം. എന്നിട്ട് താളിക്കാൻ ആയി വെളിച്ചെണ്ണയിൽ ചെറിയ ഉള്ളി, കറിവേപ്പില എന്നിവ ചേർത്ത് ബ്രൗൺ നിറമാകുമ്പോൾ താളിക്കാം. വളരെ വ്യത്യസ്തമാർന്ന രീതിയിലാണ് ഉണ്ടാക്കുന്നത് ഒരു തവണയെങ്കിലും ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കാം. തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും.