എരിവും, പുളിയും, ഉപ്പും, മധുരവും ചേർന്ന തമിഴ് ബ്രാഹ്മിൻ സ്പെഷ്യൽ തക്കാളി രസത്തിന്റെ കൂട്ട്

എരിവും, പുളിയും, ഉപ്പും, മധുരവും ചേർന്ന തമിഴ് ബ്രാഹ്മിൻ സ്പെഷ്യൽ തക്കാളി രസത്തിന്റെ രഹസ്യ കൂട്ട് അറിയാം. മിക്കവാറും വീട്ടിൽ രസം ഉണ്ടാക്കി കുടിച്ചവർ ആയിരിക്കും, അല്ലെങ്കിൽ സദ്യയിൽ എങ്കിലും ഇവ കുടിച്ചിട്ടുണ്ടാകും.

എന്നാൽ തമിഴ് ബ്രാഹ്മിൺസിന് രസം എന്നത് വളരെ ഫേവറേറ്റ് ആയിട്ടുള്ളതും, അവർ ഇപ്പോഴും തയ്യാറാക്കുന്ന ഒന്നുതന്നെയാണ്, ആയതിനാൽ അവരുടെ രസ കൂട്ടിന് പ്രത്യേകതയുമുണ്ട്, അവക്ക് രുചി കൂടുതലുമാണ്. അപ്പോൾ അവരുടെ സ്റ്റൈലിൽ തക്കാളി രസം വയ്ക്കുന്നതാണ് ഇന്ന് നിങ്ങൾക്കായി പരിചയപ്പെടുത്തുന്നത്. ഇതിനു വേണ്ടി ആവശ്യമുള്ളത് 4 തക്കാളി, 7 വറ്റൽമുളക്, കാൽകപ്പ് നാളികേരം, ഒരു ടേബിൾ സ്പൂൺ ഉഴുന്നുപരിപ്പ്, ഒരു ടേബിൾ സ്പൂൺ ചെറുപയർ പരിപ്പ്, ഒരു ടീസ്പൂൺ കുരുമുളക്, ഒന്നര ടേബിൾസ്പൂൺ ശർക്കര, അര ടീസ്പൂൺ കടുക്, കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, അര ടീസ്പൂൺ കായം, ആവശ്യത്തിന് വെളിച്ചെണ്ണ, ഉപ്പ്, കറിവേപ്പില, വെള്ളം എന്നിവയാണ്. അപ്പോൾ പറഞ്ഞതുപോലെ എരിവും, പുളിയും, ഉപ്പും, മധുരവും എല്ലാംകൂടി ചേർന്നിട്ടുള്ള സ്പെഷ്യൽ തക്കാളി രസം ആണ്, തീർച്ചയായും ട്രൈ ചെയ്ത് നോക്കണം.

മറ്റുള്ളവർക്ക് കൂടി നിർദേശിക്കാം.