10 മിനിറ്റിൽ തയ്യാറാക്കാവുന്ന ഒരു തക്കാളി രസം മതി വയർ നിറയെ ചോറുണ്ണാൻ, അസ്സൽ നാടൻ

10 മിനിറ്റിൽ തയ്യാറാക്കാവുന്ന ഒരു തക്കാളി രസം മതി വയർ നിറയെ ചോറുണ്ണാൻ.

തക്കാളി കൊണ്ട് തക്കാളി കറിയും മറ്റു വിഭവങ്ങളും ഒക്കെ ഉണ്ടാക്കുന്നതിനും നല്ല രുചിയും അതുപോലെതന്നെ കുറച്ചുകൂടി എളുപ്പവുമാണ് ഈ തക്കാളി രസം, തക്കാളി ആയതുകൊണ്ട് അതിൻറെ പുളിയും മധുരവും എല്ലാം ഏറെപ്പേർക്കും ഇഷ്ടമായതിനാൾ തക്കാളി കൊണ്ടുള്ള വിഭവങ്ങളും മിക്കവർക്കും താല്പര്യമുണ്ട്. അപ്പൊൾ സാധാ രസത്തിൽ നിന്ന് കുറച്ചു വ്യത്യസ്തമായി തക്കാളി രസം ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ വയറുനിറയെ ഈയൊരു ഒഴിച്ചുകറി കൂട്ടി ചോറുണ്ണാൻ സാധിക്കുന്നതാണ്.

അപ്പോൾ ഇതിന് ആവശ്യമുള്ളത് രണ്ട് തക്കാളി, നാല് അല്ലി വെളുത്തുള്ളി, ഒരു ടീസ്പൂൺ മുഴുവൻ കുരുമുളക്, അര ടീസ്പൂൺ ജീരകം, 6 ഉലുവ മണികൾ, രണ്ട് വറ്റൽ മുളക്, രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണ, കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, അര മുതൽ ഒരുസ്പൂൺ വരെ കശ്മീരി മുളകുപൊടി അഥവാ സാധാ മുളകുപൊടി, കാൽ ടീസ്പൂൺ മല്ലിപ്പൊടി, അൽപം കറിവേപ്പില അല്ലെങ്കിൽ മല്ലിയില, ഒരു നാരങ്ങാ വലിപ്പത്തിലുള്ള പുളി, രണ്ട് നുള്ള് കായം, കാൽ ടീസ്പൂൺ കുരുമുളകുപൊടി (താല്പര്യമുണ്ടെങ്കിൽ ചേർത്താൽ മതി), രണ്ടു മുതൽ മൂന്നു കപ്പ് വെള്ളം, ആവശ്യത്തിന് ഉപ്പ് എന്നിവയാണ്.

ഒരുപാട് ചേരുവകൾ ഉണ്ടെങ്കിലും എല്ലാം നമ്മുടെ വീട്ടിൽ തന്നെ ഉള്ളതിനാൽ 10 മിനിറ്റ് താമസത്തിൽ തന്നെ ഈ ഒരു തക്കാളി രസം തയ്യാറാക്കുന്ന രീതി വീഡിയോയിൽ കാണിക്കുന്നു. കടപ്പാട്: Dazzling World of Recipes.

Leave a Reply

Your email address will not be published. Required fields are marked *