ചപ്പാത്തി, ദോശ, അപ്പം, പൊറോട്ട എന്നിവയ്ക്കൊപ്പം കഴിക്കാൻ പറ്റുന്ന നല്ല കിടിലൻ തക്കാളി കുറുമ

ചപ്പാത്തി, ദോശ, അപ്പം, പൊറോട്ട എന്നിവയ്ക്കൊപ്പം എല്ലാം കഴിക്കാൻ പറ്റുന്ന വ്യത്യസ്തമായ നല്ല കിടിലൻ തക്കാളി കുറുമ ഉണ്ടാക്കാം.

സാധാ കുറുമയുടെ ഒട്ടും തന്നെ പിന്നിലല്ലാത്ത ഒരുപാട് രുചിയുള്ള ഈ കുറുമ നമുക്ക് എളുപ്പം തയ്യാറാക്കാവുന്ന രീതിയാണ് കാണിച്ചുതരുന്നത്, ഇത് പഠിച്ചു വെച്ചിട്ടുണ്ടെങ്കിൽ നമുക്ക് എന്ത് പലഹാരങ്ങൾക്കും ഇത് കറി ആയി വെക്കാം, കാരണം ഒരു തവണ ഇതുപോലെ ഒന്ന് തയ്യാറാക്കി കഴിഞ്ഞിട്ടുണ്ടെങ്കിൽ പിന്നെ വീണ്ടും വീണ്ടും ഈ രീതിതന്നെ പിന്തുടരുന്നതാണ്.

തക്കാളി കുറുമ തയ്യാറാക്കാൻ ഒന്നര ടേബിൾസ്പൂൺ ഓയിൽ, ഒരു ടീസ്പൂൺ പെരുംജീരകം, ചെറിയ കഷ്ണം പട്ട, രണ്ടു വലിയ സവാള, മൂന്നുനാലു വെളുത്തുള്ളി, ചെറിയ കഷണം ഇഞ്ചി, 4-6 പച്ചമുളക്, ഒന്നരടീസ്പൂൺ കസ്കസ് (ഗ്രേവി കട്ടിയാവാൻ വേണ്ടിയാണ്), കാൽകപ്പ് നാളികേരം ചിരവിയത്, 8-10 കശുവണ്ടി, വീണ്ടും ഒരു ടീസ്പൂൺ ഓയില്, രണ്ട് കഷണം ചെറിയ പട്ട, 4 കരയാമ്പൂ, ഒരു ഏലക്ക, രണ്ട് വയനയില, രണ്ടു വലിയ തക്കാളി, ഒരു തണ്ട് കറിവേപ്പില, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒന്നര ടീസ്പൂൺ മല്ലിപ്പൊടി, ആവശ്യത്തിനു ചൂടുവെള്ളം, ഉപ്പ്, മല്ലിയില എന്നിവയാണ്. അപ്പോൾ അടിപൊളി തക്കാളി കുറുമ ഉണ്ടാക്കുന്ന രീതി കാണാം.