അരിപ്പൊടി കൊണ്ട് ബേക്കിംഗ് സോഡ ഒന്നും ചേർക്കാതെ ചായ പാത്രത്തിൽ തന്നെ അടിപൊളി ടീ കേക്ക് തയ്യാറാക്കാം

അരിപ്പൊടി കൊണ്ട് ബേക്കിംഗ് സോഡ ഒന്നും ചേർക്കാതെ ചായ പാത്രത്തിൽ തന്നെ അടിപൊളി ടീ കേക്ക് തയ്യാറാക്കാം.

ഇതിനായി മിക്സിയുടെ വലിയ ജാറിലേക്കു 4 മുട്ട പൊട്ടിച്ചൊഴിക്കണം (മുട്ട എടുക്കുമ്പോൾ എപ്പോഴും ഫ്രിഡ്ജിൽ നിന്ന് പുറത്തെടുത്ത് വെച്ച് കുറച്ചുനേരം റൂം ടെമ്പറേച്ചറിൽ ഇരുന്നിട്ട് വേണം ഉപയോഗിക്കാൻ), എന്നിട്ട് അതിലേക്ക് മുക്കാൽ കപ്പ് പഞ്ചസാര ഇട്ട് നല്ലപോലെ അടിച്ചെടുക്കണം.

ശേഷം ഒരു ബൗളിലേക്ക് ഈ മിക്സ് ഒഴിച്ച്, അതിലേക്ക് ഒരു കപ്പ് നല്ലപോലെ അരിച്ച അരിപൊടി കുറച്ചു കുറച്ചായി ഇട്ടു കൊടുത്തു കട്ടകൾ ഒന്നുമില്ലാതെ മിക്സ് ചെയ്യാം, (അരിപൊടി ഇടുമ്പോൾ കുറച്ചു കുറച്ചായി മിക്സ് ചെയ്താൽ മതിയാകും അല്ലെങ്കിൽ ചിലപ്പോൾ അളവ് തെറ്റി വല്ലാതെ കട്ടി ആയി എന്ന് വരും), ഏകദേശം കേക്ക് ബാറ്ററിന്റെ തന്നെ പെരുവ നമുക്ക് ലഭിക്കേണ്ടതുണ്ട്, പിന്നെ അതിലേക്കു രണ്ടു ടേബിൾസ്പൂൺ റവ കൂടി ചേർത്ത് മിക്സ് ചെയ്യുക. പിന്നെ അതിലേക്ക് രണ്ടു നുള്ള് ഉപ്പ്, അരടീസ്പൂൺ വാനില എസ്സ്ൻസ് ചേർത്തു മിക്സ് ചെയ്യാവുന്നതാണ്.

പിന്നെ ഇത് ബേക്ക് ചെയ്തെടുക്കാൻ ഏത് പാത്രമാണെങ്കിലും എടുക്കാം കുറച്ചു ഹൈറ്റ് ഉള്ള ചായ പാത്രം പോലെയുള്ളവ എടുത്താൽ നന്നായിരിക്കും, എന്നിട്ട് അതിൽ നല്ലപോലെ എണ്ണയോ നെയ്യോ തടവി കഴിഞ്ഞ് അതിലേക്ക് ബട്ടർ പേപ്പർ ഉണ്ടെങ്കിൽ വെച്ചുകൊടുത്ത് അതിലേക്ക് ബാറ്റർ ഒഴിക്കാം, ശേഷം പാത്രം ഒന്ന് തട്ടി കൊടുത്തു സെറ്റ് ആക്കണം.

എന്നിട്ടു കേക്ക് പാത്രം കടക്കാവുന്ന രീതിയിൽ വലിയ കുഴിയുള്ള പാത്രത്തിലേക്ക് ഒരു തട്ട് ഇറക്കി വച്ച് അഞ്ചുമിനിറ്റ് പ്രീഹീറ്റ് ചെയ്തെടുക്കാം, എന്നിട്ട് അതിനുള്ളിലെ തട്ടിലേക്ക് കേക്ക് പാത്രം ഇറക്കി വെച്ച് മൂടി 30 മിനിറ്റ് മുതൽ 35 മിനിറ്റ് ബേക്ക് ചെയ്തെടുക്കാവുന്നതാണ്. മീഡിയം ഫ്ലെയിമോ അല്ലെങ്കിൽ അതിനു കുറച്ചു താഴെയായി തീ വച്ചിരുന്നാൽ മതിയാകും. നോൺ സ്റ്റിക് പാത്രം ആണെങ്കിൽ അതിന്റെ മൂടിയുടെമേലുള്ള ഹോൾ അടക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. എന്നിട്ട് കേക്ക് വെന്തു എന്ന് ഉറപ്പാക്കി ഫ്‌ളെയിം ഓഫ് ചെയ്തു ചൂടാറിയാൽ പ്ലേറ്റിലേക്ക് മാറ്റാവുന്നതാണ്. അപ്പോൾ നല്ല അടിപൊളി ടീ കേക്ക് നമുക്ക് ലഭിക്കുന്നതാണ്.

You may also like...

Leave a Reply

Your email address will not be published. Required fields are marked *