അരിപ്പൊടി ഉണ്ടെങ്കിൽ മിക്സിയിൽ മറ്റു ചേരവകളും ചേർത്ത് കറക്കി പെട്ടെന്ന് തന്നെ ടീ കേക്ക്

അരിപ്പൊടി ഉണ്ടെങ്കിൽ മിക്സിയിൽ മറ്റു ചേരവകളും ചേർത്ത് കറക്കി പെട്ടെന്ന് തന്നെ ടീ കേക്ക് തയ്യാറാക്കാം.

ഇതിനായി മിക്സിയുടെ ജാർലേക്ക് ഒരു കപ്പ് പഞ്ചസാര, മുക്കാൽകപ്പ് ഓയില്, ഒരു കപ്പ് തിളപ്പിച്ച് തണുത്ത പാൽ, ഒരു ടേബിൾ സ്പൂൺ ബട്ടർ, ഒരു നുള്ള് ഉപ്പ് ചേർത്ത് നല്ലപോലെ അരച്ച് എടുക്കാം.

അപ്പോൾ നല്ല ക്രീം പോലെയുള്ള ബാറ്റർ ഒരു ബൗളിലേക്ക് ഒഴിച്ച് അതിലേക്ക് ഒന്നേകാൽ കപ്പ് അരിപ്പൊടി, ഒന്നേകാൽ കപ്പ് പൊടിച്ച റവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് കഴിഞ്ഞാൽ അതിലേക്ക് മുക്കാൽ കപ്പ് പാൽ ഒരു ദോശ മാവ് പോലെ ആകുന്നത് വരെ കുറച്ച് കുറച്ച് ആയി ചേർത്ത് മിക്സ് ചെയ്തു കൊടുക്കാം. എന്നിട്ട് ബൗൾ മൂടി 10 മിനിറ്റ് റസ്റ്റ് ചെയ്യാൻ വേണ്ടി വയ്ക്കാം.

ഈ സമയം കുക്കറിലേക്ക് ബട്ടർ പേപ്പർ വെക്കാം, അല്ലെങ്കിൽ നെയ്യ് അല്ലെങ്കിൽ ഓയിൽ എല്ലാ ഭാഗത്തും തടവി കൊടുക്കണം, ബട്ടർ പേപ്പർ ആയിരിക്കും കൂടുതൽ നല്ലത്. എന്നിട്ട് അതിനു മുകളിലായി ബദാം അല്ലെങ്കിൽ അണ്ടിപരിപ്പ് വച്ചു കൊടുക്കാം, അതിനുശേഷം 10 മിനിറ്റ് റസ്റ്റ് ചെയ്യാൻ വച്ച ബാറ്ററിലേക്ക്‌ ഒരു ടീസ്പൂൺ വാനില എസ്സെൻസ് ചേർത്ത് മിക്സ് ചെയ്തു, പിന്നെ ഇതിലേക്ക് ഒരു ടീസ്പൂൺ ബേക്കിംഗ് പൗഡർ, അര ടീസ്പൂൺ ബേക്കിംഗ് സോഡ കൂടി ചേർത്ത് നല്ലപോലെ മിക്സ് ആക്കി കുക്കറിലേക്ക്‌ ഒഴിച്ച് കൊടുക്കാം.

ശേഷം കുക്കർ ഒന്ന് തട്ടി സെറ്റ് ആക്കി കുക്കറിന്റെ വിസിലും, ബ്ലാക്ക് റബറും ഊരി മാറ്റി കുക്കർ അടച്ച് 10 മിനിറ്റ് ചൂടാക്കിയ ദോശ കല്ലിന്റെ മുകളിലായി കുക്കർ വച്ചു 45-50 മിനിറ്റ് ചെറുതീയിൽ വേവിക്കണം. 45 മിനിറ്റ് കഴിയുമ്പോൾ തുറന്നുനോക്കി വെന്ത് എന്ന് ഉറപ്പാക്കി തീ ഓഫ് ചെയ്തു
തണുത്തതിനു ശേഷം പതിയെ മറ്റൊരു പാത്രത്തിലേക്ക് മാറ്റാം.

നല്ലപോലെ തണുത്തതിനുശേഷം കേക്ക് മുറിച്ച് കഴിക്കാവുന്നതാണ്, എന്നാല് മാത്രമേ കറക്ട് ടെസ്റ്റ് കിട്ടുള്ളു. ഇത് ഉണ്ടാക്കുന്ന രീതി നിങ്ങൾക്ക് കാണാം. കടപ്പാട്: Fathimas Curry World.

Leave a Reply

Your email address will not be published. Required fields are marked *