അരക്കപ്പ് തേങ്ങ ഉണ്ടെങ്കിൽ വൈകുന്നേരം ടീ കേക്ക് ആയി കഴിക്കാൻ ഒരു കോക്കനട്ട് കേക്ക് ഉണ്ടാക്കാം

അരക്കപ്പ് തേങ്ങ ഉണ്ടെങ്കിൽ വൈകുന്നേരം ടീ കേക്ക് ആയി കഴിക്കാൻ ഒരു കോക്കനട്ട് കേക്ക് തന്നെ ഉണ്ടാക്കാം. നാളികേരം എന്തു വിഭവങ്ങളിൽ ചേർത്താലും ഒരു പ്രത്യേക രുചിയാണ്, അപ്പോൾ അതുവച്ച് ഒരു ടീ കേക്ക് ആകുമ്പോൾ പിന്നെ പറയേണ്ടതില്ല. അപ്പോൾ അത്തരമൊരു കേക്ക് തയ്യാറാക്കാനായി മിക്സിയുടെ വലിയ ജാറിലേക്ക് പഞ്ചസാര, കോഴിമുട്ട, സൺഫ്ലവർ ഓയിൽ.

വാനില എസൻസ് അഥവാ ഏലയ്ക്കാപ്പൊടി എന്നിവ ചേർത്ത് നല്ലപോലെ അടിച്ചെടുക്കാം, എന്നിട്ട് മിക്സ് ബൗളിലേക്ക്‌ മാറ്റി അതിലേക്ക് കട്ടി തേങ്ങാപാൽ ചേർത്ത് ഇളക്കിയ ശേഷം മൈദ, ബേക്കിംഗ് സോഡാ, ഉപ്പ് എന്നിവ അരിപ്പയിൽ അരിച്ച് ഇട്ട് കൊടുക്കാം. എന്നിട്ട് നല്ലപോലെ മിക്സ് ആക്കി അതിലേക്ക് തേങ്ങ ചിരവിയത് ചേർത്ത് നല്ലപോലെ മിക്സ് ചെയ്താൾ ബാറ്റർ തയ്യാറായിരിക്കും. ശേഷം ഒരു കേക്ക്‌ ടിൻ അല്ലെങ്കിൽ അതുപോലെ ഒരു പാത്രത്തിൽ ഓയില് അല്ലെങ്കിൽ നെയ്യ് തടവി അതിലേക്ക് ബട്ടർ പേപ്പർ ഉണ്ടെങ്കിൽ വച്ച് കൊടുത്ത് ഒന്നു തട്ടി സെറ്റ് ചെയ്തു കുക്കറിൽ ആവി കയറ്റി എടുത്തിട്ടുണ്ടെങ്കിൽ നല്ല അടിപൊളി തേങ്ങാ കേക്ക് തയ്യാറായിരിക്കും. ഇത് വളരെ രുചികരമാണ് ആയതിനാൽ. എല്ലാവർക്കും ഇഷ്ടപ്പെടുന്നതാണ്.