രുചികരമായ സോയ ചങ്ക്‌സ് റൈസ്‌ തയ്യാറാക്കുന്ന വിധം

ഇന്ന് നമ്മൾ തയ്യാറാക്കാൻ പോകുന്നത് സോയ റൈസ് ആണ്. രുചികരവും ഉണ്ടായേക്കാം എളുപ്പവുമാണ് ഈ റെസിപ്പി. സ്റ്റൗവിൽ ഒരു പാത്രം വെച്ചു കൊടുക്കുക അതിലേക്ക് മൂന്ന് ടേബിൾ സ്പൂൺ നെയ്യ് ഒഴിക്കുക അതിനുശേഷം മസാല ഐറ്റംസ് ചേർത്ത് കൊടുക്കുക അതിലേക്ക് ബേ ലീഫ്ചേർത്തു കൊടുക്കുക നന്നായിട്ട് ഒന്ന് മിക്സ്‌ ചെയ്യുക ശേഷം ഒരു ചെറിയ ഉരുളക്കിഴങ്ങ് ചെറിയൊരു ക്യാരറ്റ് ചേർത്ത് വഴറ്റിയെടുക്കുക ചെറുതായിട്ട് ഒന്ന് വഴറ്റിയശേഷം നാലു ബീൻസ് ചെറുതായിട്ട് കട്ട് ചെയ്തതും 5 പച്ചമുളക് നെടുകെ കീറിയതും ചേർത്ത് വയറ്റി കൊടുക്കുക അതിനുശേഷം രണ്ട് തക്കാളി ചെറുതായി അരിഞ്ഞതും കൂടി ചേർത്ത് ഇളക്കുക ഒരു മിനിറ്റ് ഒന്ന് വഴറ്റുക.

അതിനുശേഷം അല്പം സോയചങ്ക്സ് ചേർത്ത് ഇളക്കുക ചെറുതായിട്ടൊന്നു വഴറ്റുക ശേഷം ഒരു ടീസ്പൂൺ വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് ചേർത്ത് ഇളക്കുക അതിലേക്ക് വറുത്തു പൊടിയാക്കി ട്ടുള്ള ജീരകപൊടി ഒരു ടീസ്പൂൺ ചേർത്തിളക്കുക അതിന്റെ കൂടെ മല്ലിയിലയും അല്പം പുതിനകൂടി ചേർത്താൽ നല്ലൊരു ഫ്ലേവർ ആയിരിക്കും ഇതെല്ലാം കൂടെ നന്നായിട്ട് ഒന്ന് വഴറ്റിയ ശേഷം അതിലേക്ക് രണ്ട് കപ്പ് അരി ചേർത്ത് കൊടുക്കുക ബസ്മതി യുടെ തന്നെ ചെറിയ റൈസ്‌ ഇനിആണ് ഞാൻ ഇവിടെ ചേർക്കുന്നതു, രണ്ട് കപ്പ് അരിക്ക് രണ്ട് കപ്പ് എന്ന രീതിയിൽ വെള്ളവും കൂടി ചേർത്ത് കൊടുക്കുക.

അതിനുശേഷം ആവശ്യത്തിന് ഉപ്പും ഒരു ചെറിയ നാരങ്ങയുo പിഴിഞ്ഞ് ചേർക്കാം പാകത്തിന് കുക്ക് ചെയ്തെടുത്താൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപാട് ഇഷ്ടമാകുന്ന സോയാ റൈസ് റെഡി. വിശദമായി അറിയാൻ താഴെയുള്ള വീഡിയോ കണ്ടു മനസിലാക്കുക.

Leave a Reply

Your email address will not be published. Required fields are marked *