കുഞ്ഞുങ്ങൾക്ക് കൊടുക്കാം രുചികരമായ ഈ 4 തരം ഹെൽത്തി ഫുഡ്‌

കുഞ്ഞുങ്ങൾക്ക് കൊടുകാം ഈ 4 തരം ഹെൽത്തി ഫുഡ്‌… എല്ലാ അമ്മമാരുടേം ടെൻഷൻ ആണ് കുഞ്ഞു മക്കളുടെ ഭക്ഷണകാര്യം.. പ്രത്യേകിച്ച് പുതിയ അമ്മമാർ . കുഞ്ഞുമക്കൾക്കു കൂടുതൽ ഭക്ഷണം കുത്തി നിറച്ചു കഴിപ്പിച്ചു.. കൊച്ചിന്റെ വയർ നിറഞ്ഞല്ലോ എന്ന് സമാധാനിക്കുന്ന അമ്മമാരും നമ്മുടെ ഇടയിൽ ഉണ്ട്. 5 വയസു വരെ എങ്കിലും കുട്ടികളുടെ ഭക്ഷണ കാര്യത്തിൽ നല്ല ശ്രദ്ധ തന്നെ വേണം.. “ചെറുപ്പത്തിൽ തിന്നാൽ വലുപ്പത്തിൽ കാണും ” എന്നാണല്ലോ കാർന്നോർ മാർ പറയുന്നത്. കുഞ്ഞളുടെ വളർച്ചക്ക് ആവിശ്യമായ പോഷകങ്ങൾ എല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്തി ക്രമീകരിച്ച ഭക്ഷണം മിതമായി, ദിവസത്തിൽ പലതവണയായി നൽകുന്നതാണ് ശരിയായ രീതി.

6 മാസം വരെ ബ്രെസ്റ്റ് ഫീഡിങ് മാത്രമെങ്കിലും , 5 മത്തെ മാസം മുതൽ വളരെ ചെറിയ അളവിൽ റാഗി കുറുക്ക് കൊടുത്തു തുടങ്ങാം പിന്നെ പതിയെ അതു ഡെയിലി 2 time ആക്കാം , 6 മാസം മുതൽ 2 നേരം റാഗി കുറുക്കും , പിന്നീട് ഏത്തപ്പഴം പൊടിച്ചു കുറുക്കു ആക്കിതും കൊടുക്കാം,7 മാസത്തിൽ ഏത്തപ്പഴം പുഴുങ്ങി ഉടച്ചു കൊടുക്കാം , നമ്മൾ ഒരിക്കലും പാക്കറ്റ് ഫുഡ്‌ കൊടുക്കാതെ ഇരിക്കുന്നതാണ് നല്ലത് . സെറിലാക്‌ പോലുള്ള ബേബി ഫുഡ്‌ ഹോം മെയ്ഡ് ആയി നമുക്ക് ഉണ്ടാക്കാവുന്നതേ ഉള്ളു.

7 മാസം തുടങ്ങുന്നതു മുതൽ കുട്ടികൾക്കാവിശ്യ എല്ലാ പോഷകങ്ങളും അടങ്ങിയ ക്രമീകരിച്ച ഭക്ഷണ രീതി ശീലമാക്കാം ബ്രേക്ക്‌ ഫാസ്റ്റ് ആയി റാഗി, വാഴക്കപൊടി , നവധാന്യപ്പൊടി ഇവയിൽ ഏതെങ്കിലും പാലിലോ വെള്ളത്തിലോ കുറുക്കി കൊടുക്കാം , ഉച്ച ഭക്ഷണമായി നമ്മുടെ ചോറ് നന്നായി വേവിച്ചു ഉടച്ചു ക്യാരറ്റ് ,ഉരുളകിഴങ്ങ്, പോലുള്ള പച്ചക്കറികൾ വേവിച്ചു മിക്സ്‌ ചെയ്തു കൊടുക്കാം, 4 മണിക്ക് പഴം ,ആപ്പിൾ പോലുള്ള എന്തേലും കൊടുക്കാം രാത്രിയിൽ ദഹിക്കാൻ എളുപ്പമുള്ള കുറുക്കുകളോ, നന്നായി വേവിച്ച പൊടി അരി കഞ്ഞിയോ കൊടുക്കാം.

9 മാസം മുതൽ ഡോക്ടർ ന്റെ നിർദ്ദേശം പ്രകാരം നോൺ വെജ് കൊടുത്തു തുടങ്ങാം , ഇവിടെ ഞാൻ 10 മാസം മുതൽ 2 വയസുവരെ ഉള്ള കുട്ടികൾക്ക് കൊടുക്കാൻ പറ്റിയ 4 തരം ലഞ്ച് റെസിപ്പി ആണ് പരിചയ പെടുത്തുന്നത്. അവ ക്യാരറ് ബീൻസ് റൈസ്, മിക്സഡ് വെജിറ്റബിൾ റൈസ്, ചിക്കൻ ടൊമാറ്റോ റൈസ്, പൊട്ടറ്റോ റൈസ് എന്നിവയാണ്.

ഇവയെല്ലാം കുട്ടികൾക്ക് ഒരുപാട് ഇഷ്ടപെടുന്ന രുചിയും , കൂടാതെ നല്ല സോഫ്റ്റും ആണ് വീഡിയോ കണ്ടു ഉണ്ടാക്കി കഴിയുമ്പോ നിങ്ങൾക്കു തന്നെ അതു ബോധ്യമാകും .. നാലു നേരം പാക്കറ്റ് ബേബിഫുഡ്‌ കുഴച്ചു കൊടുക്കാതെ നമുക്ക് നമ്മുടെ കുഞ്ഞുങ്ങൾക്കു വീട്ടിൽ തന്നെ ഹെൽത്തി ഫുഡ്‌ തയാറാക്കി കൊടുക്കാം ഒരു മായവും ഇല്ലല്ലോ എന്ന സമാധാനത്തോടെ.

Leave a Reply

Your email address will not be published. Required fields are marked *