കേരള തനി നാടൻ മത്തങ്ങ എരിശ്ശേരി തന്നെ തയ്യാറാക്കാം, തീർച്ചയായും ഒരു തവണയെങ്കിലും ട്രൈ ചെയ്യണം

കേരള തനി നാടൻ മത്തങ്ങ എരിശ്ശേരി തന്നെ തയ്യാറാക്കാം, തീർച്ചയായും ഒരു തവണയെങ്കിലും ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കണം അത്ര രുചിയാണ്. ഇതിനായി മത്തങ്ങ ക്യൂബ് പോലെ അരിഞ്ഞത്.

ആവശ്യത്തിന് ഉപ്പും, മുളകുപൊടിയും, മഞ്ഞൾപ്പൊടിയും, കുരുമുളക് ചതച്ചതും. കൂടി ചേർത്ത് വേവിക്കണം അതിനുശേഷം മിക്സിയുടെ ചെറിയ ജാറിലേക്ക് നാളികേരം ചിരവിയത്, കുരുമുളക്, ജീരകം, വെളുത്തുള്ളി, ഒരു നുള്ള് വച്ചു മുളകുപൊടി മഞ്ഞൾപ്പൊടി ഇട്ട് നല്ല പേസ്റ്റ് പോലെ അരച്ചെടുക്കണം. എന്നിട്ടത് വേവിച്ച മത്തങ്ങയിലേക്ക്‌ ചേർത്ത് ഒപ്പം വെള്ളവും കൂടി ചേർത്ത് തിളപ്പിക്കണം. എന്നിട്ട് പാകമാകുമ്പോൾ ഒരു ചീനച്ചട്ടി അടുപ്പത്ത് വെച്ച് അതിലേക്ക് വെളിച്ചെണ്ണ, കടുക് ജീരകം, വറ്റൽമുളക്, ആവശ്യാനുസരണം കറിവേപ്പില ചേർത്ത് റോസ്റ്റ് ചെയ്തു അവസാനം നാളികേരം ചിരവിയതും ഇട്ട് നാളികേരം റോസ്റ്റാക്കി, നാളികേരം ഒരു ലൈറ്റ് റെഡ് കളർ ആകുമ്പോൾ നേരെ എടുത്ത് കറിയിലേക്ക് ചേർത്ത് മിക്സ് ചെയ്യാവുന്നതാണ്. അപ്പൊൾ അടിപൊളി ഒരു എരിശ്ശേരി തയ്യാറാകും. ഇത് ഉണ്ടാക്കുന്ന രീതി വളരെ വിശദമായാണ് നമുക്ക് പറഞ്ഞുതരുന്നത്.

ഇഷ്ടപ്പെടുമെന്ന് കരുതുന്നു.