വായിലിട്ടാൽ അലിഞ്ഞു പോകുന്ന സ്വീറ്റ് ഫിൻഗർ തയ്യാറാക്കാം, ഈ സിമ്പിൾ റെസിപ്പി ഉടൻ പഠിക്കാം

വായിലിട്ടാൽ അലിഞ്ഞു പോകുന്ന സ്വീറ്റ് ഫിൻഗർ തയ്യാറാക്കാം. ഇതിനായി അരഗ്ലാസ് ചെറുചൂടുവെള്ളത്തിലേക്ക് അരടീസ്പൂൺ പഞ്ചസാര,ഒരുടീസ്പൂൺ യീസ്റ്റ് ചേർത്ത് മിക്സ് ചെയ്ത് 5 മിനിറ്റ് മാറ്റിവയ്ക്കാം. ഈ സമയം ബൗളിലേക്ക് ഒരുകപ്പു മൈദപൊടി, അരടീസ്പൂൺ ബേക്കിംഗ്പൗഡർ അരിച്ചു ചേർത്ത് അതിലേക്കു യീസ്റ്റ് മിക്സ് ചേർത്ത് ഇളക്കി യോജിപ്പിച്ച്.

അതിലേക്ക് ചെറുചൂടുവെള്ളം ചേർത്ത് ചപ്പാത്തി മാവിനെ പോലെ കുഴച്ച് എടുക്കാം. ശേഷം ഒരുടീസ്പൂൺ എണ്ണ കൂടി ഒഴിച്ച് കുഴച്ച് 15 മിനിറ്റ് പൊന്താൻ വേണ്ടി മാറ്റിവയ്ക്കാം. പിന്നെ ഒന്നുകൂടി കുഴച്ച് ഇൗ മാവ് പൈപ്പിൻബാഗ് അല്ലെങ്കിൽ ഏതെങ്കിലും പാക്കറ്റിന്റെ മൂല മുറിച്ച് മാവ് നിറച്ച് ചൂടായ എണ്ണയിലേക്ക് ഞെക്കി കൊടുക്കാം, അത്യാവശ്യം നീളം ആകുമ്പോൾ മാവ് വേർപ്പെടുത്തി കൊടുക്കാം, ശേഷം മീഡിയംതീയിൽ അതെല്ലാം പെട്ടെന്ന് വറുത്ത് കോരണം. ശേഷം നല്ല സോഫ്റ്റ് ആയിട്ടുള്ള ബ്രഡ് പോലെ ലഭിക്കുന്നതാണ്.

ഇനി ഒരുകപ്പ് പഞ്ചസാര, ഒരുകപ്പ് വെള്ളമൊഴിച്ച് ഞ്ചസാര ലായനി ആക്കി, അതിലേക്കു 3ഏലക്ക, ഒരുനുള്ള് മഞ്ഞൾപൊടിയും ചേർത്ത് നല്ലപോലെ തിളപ്പിച്ച് ചെറുതീയിലാക്കി അതിലേക്ക് വറുത്തു വെച്ചിരിക്കുന്ന സംഭവം ഇട്ട് ഇളക്കി, ഒരു മിനിറ്റ് ഒന്ന് ചൂടാക്കിയെടുക്കാവുന്നതാണ്. ഈ സ്വീറ്റ് ഗുലാബ്ജാമുൻ കഴിക്കുന്നതുപോലെ കഴിക്കാം.