ഒരു വെറൈറ്റി ഐറ്റം, ഏത് നേരവും കഴിക്കാം ഉണ്ടാക്കാൻ ഏറ്റവും എളുപ്പവും, ചട്ണി കോംബോ

ഒരു വെടിക്ക് രണ്ടു പക്ഷി എന്ന് പറയുന്നതുപോലെ രാവിലെ ബ്രേക്ക്ഫാസ്റ്റിനും വൈകീട്ട് ചായയുടെ ഒപ്പവും കഴിക്കാൻ സ്വാദിഷ്ഠമായ ഒരു പലഹാരം മതി. അങ്ങനെയുള്ള ഒരു പനിയാരം തയ്യാറാക്കാൻ വേണ്ടി ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് ഒരു ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ച് അതിലേക്ക് അര ടീസ്പൂൺ കടുക് ഇട്ടു പൊട്ടി വരുമ്പോൾ മുക്കാൽ ടീസ്പൂൺ ഉഴുന്നുപരിപ്പ് കൂടി ചേർത്ത് അതൊന്ന് മൂത്തുവരുമ്പോൾ അതിലേക്ക് ഒരു വലിയ സവാളയുടെ പകുതി, ഒരു പച്ചമുളക്, കുറച്ചു കറിവേപ്പില എന്നിവയൊക്കെ അരിഞ്ഞതും ചേർത്ത് പിന്നെ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് പച്ചമണം മാറുന്നത് വരെ വഴറ്റി എടുക്കാം, എന്നിട്ടു ഇതിലേക്ക് കാൽടീസ്പൂൺ കായ പൊടി കൂടി ചേർത്ത് ഇളക്കി തീ ഓഫ് ചെയ്യാം.

ശേഷം ഒരു ബൗളിൽ ഉപ്പു ചേർത്തിട്ടുള്ള ദോശമാവ് എടുക്കാം ശേഷം വഴറ്റിയ മിക്‌സും, കുറച്ചു മല്ലിയിലയും കൂടി അതിലേക്കു ചേർത്ത് എല്ലാം കൂടി മിക്സ് ചെയ്തു വെക്കണം. അവസാനം ഉണ്ണിയപ്പച്ചട്ടിയിൽ എല്ലാത്തിലും കാൽ ഭാഗത്തോളം ഓയിൽ ഒഴിച്ചു അത് ചൂടാകുമ്പോൾ അതിനു മുകളിൽ നിറയെ മാവെടുത്ത് ഒഴിച്ചു കൊടുക്കാം, എന്നിട്ടു ഇത് ചെറിയ തീയിൽ രണ്ട് മിനിറ്റ് നേരം അടച്ചുവെച്ച് വേവിച്ചു, പിന്നെ തുറന്നു അപ്പം മറിച്ചിട്ട് ആ സൈഡിൽ കൂടി വേവ് ആകുന്നതുവരെ തുറന്നു തന്നെ വയ്ക്കാം. അപ്പോൾ നല്ല സൂപ്പർ ഉഴുന്നുവടയുടെ പോലെയുള്ള സ്നാക്ക് റെഡിയാകും.

You may also like...

2 Responses

  1. Amritha says:

    As directed വട ഉണ്ടാക്ക്കി. പുറമെ പൊരിഞ്ഞു. അകത്തു വേവ് പോരാ. Pl advice.

Leave a Reply

Your email address will not be published. Required fields are marked *