പാൽ പഞ്ചസാര ഗോതമ്പ് പൊടി; ഗോതമ്പ് പൊടി വെച്ച് രുചികരമായ ഐസ്ക്രീം ഉണ്ടാക്കൽ ഇനി ഈസിയല്ലേ

ഈ സമയങ്ങളിൽ പുറത്തു നിന്നൊക്കെ വളരെ ചുരുക്കം പേർക്കു മാത്രമേ ഐസ്ക്രീം ഒക്കെ വാങ്ങാൻ കിട്ടുകയുള്ളൂ.. പക്ഷേ ഈ ചൂടുകാലത്ത് ഏറ്റവും അധികം തണുപ്പ് ശരീരത്തിന് നൽകാൻ ഐസ്ക്രീമിനു സാധിക്കുന്നതിനാൽ വീട്ടിൽ തന്നെ ഇത് തയ്യാറാക്കാൻ പലരും ശ്രമിക്കുന്നുണ്ട്, അങ്ങനെ ഉള്ള ആളുകൾക്ക് ഈ റെസിപ്പി ഉപകാരപ്രദം ആയിട്ടുണ്ട്.

ഇതിനായി കാൽ ലിറ്റർ പാലിൽ കുറച്ചു ബീറ്റ്‌റൂട്ട് ചെത്തി ഇട്ടു ഒന്ന് വേവിച്ചെടുക്കണം, അപ്പോൾ ലഭിക്കുന്ന കളർ ആണ് നമ്മൾ ഐസ്ക്രീമിന് നൽകുന്നത് അതിനാൽ കളർ വേണമെങ്കിൽ മാത്രം അങ്ങനെ ചെയ്യാതിരുന്നാൽ മതി. എന്നിട്ടു അത് തണുക്കാൻ വച്ച് കഴിഞ്ഞു ഒരു ബൗൾ എടുത്ത് അതിലേക്ക് രണ്ടര ടേബിൾ സ്പൂൺ ഗോതമ്പു പൊടിയും, രണ്ടു ടേബിൾ സ്പൂൺ പാലും ചേർത്ത് ഗോതമ്പു പൊടി നല്ലപോലെ ഒന്ന് കലക്കി പേസ്റ്റ് പോലെ ആക്കാം, ശേഷം തണുത്ത ബീറ്റ്റൂട്ട് പാൽ നല്ലപോലെ അരിച്ചെടുത്ത് ഇതിലേക്ക് ഒഴിച്ച് കൊടുത്തു ഗോതമ്പു പൊടി മിക്സ് അതിൽ നല്ല പോലെ കലക്കി മാറ്റി വെക്കാം.

എന്നിട്ട് ഒരു പാത്രം അടുപ്പത്ത് വച്ച് അതിലേക്ക് ഒരു ലിറ്റർ പാൽ ഒഴിച്ച് തിളച്ചു വരുമ്പോൾ തീ കുറച്ചു അര കപ്പ് പഞ്ചസാര ചേർത്ത് കൊടുക്കുക ,കൂടുതൽ ആവശ്യം ഉണ്ടെങ്കിൽ നിങ്ങൾക്ക് ചേർക്കാവുന്നതാണ്. ശേഷം പാൽ ഒന്ന് ചെറിയ തീയിലിട്ടു കുറുക്കി എടുക്കാം, അത് കഴിഞ്ഞു ബീറ്റ്റൂട്ട് പാൽ മിക്സ് ഇതിലേക്ക് ഒഴിച്ചുകൊടുത്തു തീ കൂട്ടി നിർത്താതെ ഇളക്കിക്കൊണ്ടിരിക്കണം, എന്നിട്ട് വീണ്ടും ഇത് നല്ലപോലെ തിളച്ചു പൊന്തി വരുമ്പോൾ തീ ഓഫ് ചെയ്യാവുന്നതാണ്.

ഇനി ഇത് ചൂടാറിയതിനു ശേഷം മിക്സിയുടെ ജാറിലേക്കു ഒഴിച്ച് ഒന്ന് അടിച്ചെടുത്തു, പിന്നീട് ഒരു ടീസ്പൂൺ റോസ് വാട്ടർ ഉണ്ടെങ്കിൽ മാത്രം ചേർക്കാം ഒപ്പം കാൽ ടീസ്പൂൺ വാനില എസ്സൻസ്, മധുരം നോക്കി ആവശ്യം ഉണ്ടെങ്കിൽ പഞ്ചസാര എന്നിവ ചേർത്ത് വീണ്ടും അടിച്ചെടുത്ത് ഒരു പാത്രത്തിലേക്ക് ഇത് ഒഴിച്ച് അലുമിനിയം ഫോയിൽ പോലെ എന്തെങ്കിലും വെച്ച് കവർ ചെയ്ത് അടച്ചു രണ്ട് മണിക്കൂർ ഫ്രീസറിൽ വച്ച് അതിനു ശേഷം വീണ്ടും മിക്സിയിൽ ഇട്ടു നല്ലപോലെ അടിച്ചു 8 തൊട്ടു 10 മണിക്കൂർ വരെയൊക്കെ ഫ്രീസറിൽ വച്ച് എടുത്താൽ നല്ല കിടിലൻ ഐസ്ക്രീം വീട്ടിൽ തന്നെ കിട്ടും.

You may also like...

Leave a Reply

Your email address will not be published. Required fields are marked *