പൊളി സാധനം, ചായയ്ക്ക് വേറൊരു സ്വാദിഷ്ടമായ സ്നാക്സ് അന്വേഷിച്ച് ഇനി എവിടെയും പോകേണ്ടതില്ല

ചായയ്ക്ക് വേറൊരു സ്വാദിഷ്ടമായ സ്നാക്സ് അന്വേഷിച്ച് ഇനി എവിടെയും പോകണ്ട, അത്തരമൊരു സ്നാക്ക്സ് തയ്യാറാക്കാൻ വേണ്ടി ഒരു പാൻ അടുപ്പത്തു വച്ച് അതിലേക്കു വെളിച്ചെണ്ണ ഒഴിച്ച് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് അരിഞ്ഞത്, ചേർത്ത് ഇളക്കി പിന്നെ സവാളയും ഉപ്പും ചേർത്ത് വഴന്നു വരുമ്പോൾ കാശ്മീരി മുളകുപൊടി, മഞ്ഞൾപൊടി, കുരുമുളകുപൊടി, മല്ലിപ്പൊടി, ചിക്കൻ മസാല എന്നിവ ചേർത്ത് പച്ച മണം മാറി കഴിയുമ്പോൾ അതിലേക്ക് ഉരുളക്കിഴങ്ങും ഉപ്പും ചേർത്തു വേവിച്ചത് അല്ലെങ്കിൽ എണ്ണയിലിട്ട് വറുത്തതു ചെറുതായി അരിഞ്ഞത് ചേർത്ത്, പിന്നെ ചിക്കൻ ഉപ്പും മഞ്ഞളും കുരുമുളക്പൊടിയും ഇട്ട് വേവിച്ചത് എല്ല് കളഞ്ഞു ചിക്കി എടുത്തതും, മല്ലിയിലയും ചേർത്ത് നല്ലപോലെ ഇളക്കി ചൂടാക്കി മൂന്നു മിനിറ്റ് അടച്ചു വേവിച്ചു ഫ്‌ളെയിം ഓഫ് ആക്കാം.

ഇനി വേറൊരു ബൗളിലേക്ക് മൈദ, ഉപ്പ്, ഓയിൽ എന്നിവ ചേർത്ത് ഇളക്കി വെള്ളം ഒഴിച്ച് ചപ്പാത്തി മാവിന്റെ പോലെ നല്ല സോഫ്റ്റ് ആകുന്നത് വരെ കുഴച്ചു അവസാനം കുറച്ചു ഓയിൽ കൂടി ഇട്ടു കുഴച്ചു സോഫ്റ്റ് ആക്കാം, ശേഷം മാവ് എടുത്ത് ചെറിയ കട്ടിയിൽ ചെറുതായി പരത്തി അതിന്റെ ഒരു സൈഡിൽ ഫില്ലിംഗ് നിറച്ച് മറ്റേ സൈഡിൽ നിന്ന് മടക്കി മുട്ട, ഉപ്പു, കുരുമുളക് പൊടി എന്നിവ ചേർത്ത മിക്സിൽ മുക്കി ബ്രെഡ് ക്രമ്സിൽ പൊതിഞ്ഞ് ചൂടായ എണ്ണയിലിട്ട് ഗോൾഡൻ കളർ ആകുമ്പോൾ മാറ്റാവുന്നതാണ് എന്നിട്ട് സോസിന്റെ ഒപ്പം ഇഷ്ടംപോലെ കഴിക്കാം.

You may also like...

Leave a Reply

Your email address will not be published. Required fields are marked *