ചീസ് ഇനി വാങ്ങേണ്ടതില്ല പിസ്സകുള്ള ചീസ് പെർഫെക്റ്റ് ആയി വീട്ടിൽ ഉണ്ടാക്കാവുന്ന രീതി, കിടു

മാർക്കറ്റിൽ നിന്ന് വാങ്ങുന്ന എന്തും വീട്ടിൽ തന്നെ പരീക്ഷിച്ചു നോക്കുന്ന നമ്മൾ മലയാളികൾ മോസിറില്ല ചീസിനെയും വെറുതെ വിട്ടില്ല, എന്നാൽ ഇത് വീട്ടിൽ ഉണ്ടാക്കിയവർ എല്ലാം ഒരേസ്വരത്തിൽ സൂപ്പർ ആണെന്നാണ് അഭിപ്രായപ്പെടുന്നത്.

അപ്പോൾ ഇത് തയ്യാറാക്കാനായി ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് ഏകദേശം രണ്ട് ലിറ്ററോളം പാൽ ഒഴിച്ച് ഒരു വിധം ഇളം ചൂടാകുമ്പോൾ തന്നെ ഫ്ലെയിം ഓഫ് ചെയ്യണം, എന്നിട്ട് ഈ പാലിലേക്ക് അരക്കപ്പ് വിനാഗിരി എടുത്ത് അതിൽ നിന്ന് ആദ്യം കാൽ കപ്പ് പാലിലൊഴിച്ചു ഒന്ന് ഇളക്കാം, അങ്ങനെ ഇളക്കുമ്പോൾ പാല് പിരിഞ്ഞു വന്നില്ലെങ്കിൽ ബാക്കിയുള്ള കാൽകപ്പ് വിനാഗിരി കൂടി ഇതിലേക്ക് ചേർക്കാം, അതുകഴിഞ്ഞ് ഒരു മിനിറ്റു നേരം പാൽ ഇളുക്കുമ്പോൾ എന്തായാലും പാല് നല്ല പോലെ പിരിഞ്ഞു വന്നിട്ടുണ്ടാകും, ശേഷം ഈ പാൽ പിരിഞ്ഞത് ഒന്ന് അരിച്ചെടുക്കണം, പൂർണ്ണമായും വെള്ളം കളഞ്ഞ് വേണം പിഴിഞ്ഞ് എടുക്കാൻ, തവി വച്ച് ഞെക്കി പിഴിഞ്ഞിട്ട് വെള്ളം പോയില്ലെങ്കിൽ കൈവള്ളയിൽ ഇട്ട് ഞെക്കിപ്പിഴിഞ്ഞു വെള്ളം കളയണം, മാക്സിമം എത്ര വെള്ളം കളയാൻ പറ്റുമോ അത്രയും കളഞ്ഞു എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

എന്നിട്ട് ഒരു ബൗളിൽ നിറയെ നമുക്ക് താങ്ങാൻ പറ്റുന്ന അത്രയും ചൂടുവെള്ളം എടുത്ത് അതിൽ ഉപ്പിട്ട് കൊടുത്തു, ഈ വെള്ളം കളഞ്ഞു വെച്ചിരിക്കുന്ന ചീസ് ചൂട് വെള്ളത്തിൽ മുക്കി പിന്നെ കയ്യിലേക്ക് എടുത്ത് വീണ്ടും പിഴിഞ്ഞ് പരമാവധി വെള്ളം കളയണം, അങ്ങനെ ഒരു നാലഞ്ചു വട്ടം ചെയ്തു വീണ്ടും വെള്ളം മുഴുവനായി കളഞ്ഞു, ഇങ്ങനെ അൽപസമയം ചെയ്തുകൊണ്ടിരുന്നാൽ ഇത് നല്ലപോലെ വെള്ളം എല്ലാം പോയി ഡ്രൈ ആയി കിട്ടുന്നതാണ്.

ശേഷം ഈ ചീസ് ഉരുളകൾ ഒരു പ്ലാസ്റ്റിക് ഫോയിലിൽ വച്ച് അത് നല്ല പോലെ പൊതിഞ്ഞ് ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച് എടുക്കണം. രണ്ടുമണിക്കൂർ തണുപ്പിച്ചതിനു ശേഷം അത് എടുത്ത് ഗ്രേറ്റ് ചെയ്തു കഴിഞ്ഞാൽ നല്ല സൂപ്പർ ചീസ് നമുക്ക് ലഭിക്കുന്നതാണ്. ഈ ചീസ് പിസയുടെയും, മറ്റു സാധനങ്ങളിലും എല്ലാം രുചിക്ക് ഇട്ടു കഴിക്കുമ്പോൾ അടിപൊളി ആയിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *