കറിപോലുംവേണ്ട ഇത് കഴിക്കാൻ, മടിപിടിച്ച പ്രഭാതങ്ങളിൽ വളരെ പെട്ടന്ന് തയ്യാറാക്കാം ഈസി ദോശ

രാവിലെ തന്നെ ബ്രേക്ക് ഫാസ്‌റ്റിന് ഒരു കറി പോലും വേണ്ടാത്ത ഈ ദോശയും കട്ടൻ ചായയും കുടിച്ചാൽ അത് കിടുക്കും. ഈ വിഭവത്തിൽ ഉള്ളിയും നാളികേരം ചിരകിയതും ചേർക്കുന്നതുകൊണ്ട് ഉള്ളിയുടെ രുചിയും നാളികേരത്തിന്റെ മധുരവും എല്ലാം ചേരുമ്പോൾ ഒരു പ്രത്യേകതരം ദോശ ആയി തന്നെ ഇത് മാറും.

ഇത് തയ്യാറാക്കാൻ വേണ്ടി ഒരു ബൗളിലേക്ക് അരിപ്പൊടി, ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത്, തേങ്ങ ചിരകിയത്, ഒരു ടീസ്പൂൺ ചെറിയ ജീരകം, ആവശ്യത്തിനുള്ള ഉപ്പ് എന്നിവ ചേർത്ത് നല്ലപോലെ ഒന്ന് മിക്സ് ചെയ്തു അതിനു ശേഷം കുറച്ചു കുറച്ചായി വെള്ളമൊഴിച്ച് മിക്സ് ചെയ്യാം, എന്നിട്ടു വീണ്ടും ലൂസ് ആക്കാൻ വീണ്ടും കുറച്ചു വെള്ളം കൂടി ഒഴിച്ച് കൈ കൊണ്ടു തന്നെ തിരുമി മിക്സ് ചെയ്യാം.

നല്ല ലൂസ് മാവ് ആകുമ്പോൾ ഒരു ദോശക്കല്ല് അടുപ്പത്ത് വെച്ച് അതിൽ എണ്ണ തടവി അല്പം ചൂടാകുമ്പോൾ ഈ മാവ് അതിലേക്ക് വീശി ഒഴിച്ച് മൂടി വച്ച് വേവിക്കാം, എന്നിട്ട് കുക്ക് ആകുമ്പോൾ എടുക്കാവുന്നതാണ്. രണ്ടു വശം വേവിക്കണമെങ്കിൽ അങ്ങനെയും ചെയ്യാം. ഇനി ബ്രേക്ഫാസ്റ്റിന് ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കിയാൽ, പണി പെട്ടെന്ന് തന്നെ തീരുകയും ചെയ്യും എല്ലാവരുടെ വയറും നിറഞ്ഞു കിട്ടും.

You may also like...

Leave a Reply

Your email address will not be published. Required fields are marked *