ഇതൊരു തുർക്കിഷ് വിഭവമാണ്, എന്നാലും നമ്മുടെ നാടൻ പൊറോട്ടയുടെ ഏകദേശം ഒരു രുചി വരുന്നുണ്ട്

കിടിലൻ ഒരു നാലുമണി പലഹാരം പെട്ടന്ന് തന്നെ ഉണ്ടാക്കിയാലോ? സത്യം പറഞ്ഞാൽ ഇതൊരു തുർക്കിഷ് വിഭവമാണ്, എന്നാലും നമ്മുടെ നാടൻ പൊറോട്ടയുടെ ഏകദേശം ഒരു രുചി വരുന്നുണ്ട്.

അപ്പോൾ ഇത് തയ്യാറാക്കാനായി ഒരു ബൗളിലേക്ക് രണ്ട് കപ്പ് മൈദ, ആവശ്യത്തിന് ഉപ്പ്, ഒരു ടേബിൾ സ്പൂൺ സൺഫ്ലവർ ഓയിൽ എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത ശേഷം അതിലേക്ക് ഇളം ചൂടുള്ള വെള്ളം ഒഴിച്ച് നല്ല സോഫ്റ്റായി ചപ്പാത്തി മാവിന്റെ പരുവത്തിൽ കുഴച്ചെടുക്കണം, നല്ല സോഫ്റ്റായ മാവ് കിട്ടിയതിനുശേഷം ബൗൾ അടച്ചു വച്ച് 30 മിനിറ്റ് അത് റസ്റ്റ് ചെയ്യാൻ വിടാം.

30 മിനിറ്റ് ശേഷം വീണ്ടും എടുത്തു ഒന്നു കുഴച്ചതിനു ശേഷം അത്യാവശ്യം വലിയ ഉരുളകളാക്കി ഉരുട്ടിയെടുക്കുക, ഇപ്പോൾ നമ്മൾ എടുത്ത അളവിൽ ആണെങ്കിൽ ഏകദേശം അഞ്ചു ഉരുളകൾ ഉണ്ടാക്കി എടുക്കേണ്ടതുണ്ട്, എന്നിട്ട് ഇവ നൈസായിട്ട് പരത്തണം, അതിനുശേഷം ഇത് നീളനെ ചുരുട്ടി പിന്നെ താഴെ നിന്ന് മുകളിലേക്ക് വട്ടത്തിൽ ചുരുട്ടി കൊണ്ടുവരണം, സാധാരണ പൊറോട്ട ആദ്യം പരത്തുന്നത് പോലെ തന്നെയാണ് ഇത് ചെയേണ്ടത്.

ശേഷം ഇവ വീണ്ടും നല്ലപോലെ അമർത്തി പരത്തിയെടുക്കുക, അപ്പോൾ പൊറോട്ട ഷേപ്പ് തന്നെ ആകുന്നതാണ്. എന്നിട്ട് ഒരു ബൗളിലേക്ക് ഒരു കോഴി മുട്ട പൊട്ടിച്ചൊഴിച്ച് അതിലേക്ക് കുറച്ച് മല്ലിയില നുറുക്കിയത് ചേർത്തു മിക്സ് ചെയ്തത് ഇതിനു മുകളിലായി തേച്ചു കൊടുക്കാം.

അതിനുശേഷം പാൻ അടുപ്പത്തു വച്ച് അതിലേക്ക് കുറച്ച് ഓയില് തടവിക്കൊടുത്തു ചൂടാകുമ്പോൾ ഈ സംഭവം അതിൽ ഇട്ടു തിരിച്ചും മറിച്ചും പൊറോട്ട ചുടുന്നത് പോലെ ചുട്ട് എടുക്കാവുന്നതാണ്. രണ്ട് സൈഡും ഏകദേശം അവിടെ എവിടെയാണ് ബ്രൗൺ കളർ ഒക്കെ ആയി വെന്ത് വരുമ്പോൾ എടുത്ത് മാറ്റാവുന്നതാണ്. ഇതുപോലെ എല്ലാം ചെയ്തെടുക്കാവുന്നതാണ്. മുട്ടയുടെയും മല്ലിയിലയുടെയും സ്വാദ് വരുമ്പോൾ ഈ പലഹാരത്തിൻറെ രുചി കൂട്ടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *