ഉഗ്രൻ സ്വാദിൽ ഗോതമ്പുപൊടി കൊണ്ട് പുറത്തു നിന്ന് വാങ്ങുന്നത് പോലെയുള്ള ഐസ്ക്രീം ഉണ്ടാക്കാം

ഉഗ്രൻ സ്വാദിൽ ഗോതമ്പുപൊടി കൊണ്ട് പുറത്തു നിന്ന് വാങ്ങുന്നത് പോലെയുള്ള ഐസ്ക്രീം ഉണ്ടാക്കിയാലോ. എന്തായാലും ഇത് വീട്ടിൽ തന്നെ ഉണ്ടാക്കിയതാണെന്ന് കഴിച്ച ആരും തന്നെ പറയുകയില്ല എന്നതാണ് ഇതിൻറെ പ്രത്യേകത.

ഈ വാനില ഐസ്ക്രീം തയ്യാറാക്കാനായി ഒരു ബൗളിലേക്ക് കാൽ ലിറ്റർ പാൽ ഒഴിച്ചു കൊടുക്കാം, അതിലേക്ക് ഏകദേശം നാല് ടേബിൾ സ്പൂൺ പഞ്ചസാര ചേർത്ത് മിക്സ് ചെയ്ത ശേഷം അത് അടുപ്പത്തുവച്ച് തിളപ്പിക്കാൻ വയ്ക്കാം, ആ സമയം ഒരു ബൗളിലേക്ക് നാല് ടീസ്പൂൺ ഗോതമ്പു പൊടി ഇട്ടു അതിലേക്ക് കാൽ ലിറ്റർ പാൽ കൂടി ഒഴിച്ച് നല്ലപോലെ മിക്സ് ചെയ്തെടുക്കണം, ഒട്ടും കട്ടയില്ലാതെ വേണം മിക്സ് ചെയ്യാൻ, എന്നിട്ട് തിളച്ചു വന്ന പാല് ചെറു തീയിൽ ഇട്ട് അതിലേക്ക് ഈ ഗോതമ്പ് മിക്സ് ഒഴിച്ച് കൈവിടാതെ തന്നെ ഇളക്കിക്കൊടുക്കണം, എന്നിട്ട് കട്ടിയിൽ കുറുക്കു പരുവമാകുമ്പോൾ ഫ്‌ളെയിം ഓഫ് ചെയ്യാവുന്നതാണ്.

പിന്നീട് ഇത് ചൂടാറാൻ വേണ്ടി വയ്ക്കാം, ചൂടാറി കഴിയുമ്പോൾ തന്നെ കുറച്ചുകൂടി കട്ടിയാവും, ശേഷം ഇത് മിക്സിയുടെ ജാറിലിട്ട് ഒപ്പം ഒരു ടേബിൾസ്പൂൺ ബട്ടർ ചേർത്ത് കൊടുക്കാം, നിങ്ങളുടെ കയ്യിൽ വാനില എസ്സൻസ് ഉണ്ടെങ്കിൽ അത് അര ടീസ്പൂൺ ചേർത്താൽ മതിയാകും, എന്നിട്ടും നല്ലപോലെ ഒരു മിനിറ്റ് നേരം എല്ലാം അടിച്ചെടുത്ത ശേഷം ഇത് ഒരു കണ്ടെയ്നറിൽ അടച്ച് രണ്ടുമണിക്കൂർ ഫ്രീസറിൽ വച്ചു കൊടുക്കാം.

2 മണിക്കൂർ എങ്കിലും മിനിമം വയ്ക്കണം, അതിനുശേഷം ഇത് എടുത്തു കഴിച്ചിട്ടുണ്ടെങ്കിൽ കറക്റ്റ് വാനില ഐസ്ക്രീമിന്റെ ടേസ്റ്റിൽ തന്നെ ലഭിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *