ചായ കടി; അരിപൊടി കൊണ്ട് വളരെ എളുപ്പത്തിൽ നല്ല മൊരിഞ്ഞ വട കറുമുറു ശബ്ദത്തോടെ കഴിക്കാം, നാടൻ

അരിപ്പൊടി വച്ച് നല്ല സ്വാദിഷ്ടമായ മൊരിഞ്ഞ വട ഉണ്ടാക്കാമെന്ന് പരീക്ഷിച്ചു മനസ്സിലാക്കിയവർ നിങ്ങൾക്കായി അതിൻറെ റെസിപ്പി പങ്കുവെക്കുന്നു.

ഇത് തയ്യാറാക്കാനായി ഒരു പാൻ എടുത്ത് അതിലേക്ക് ഒരു കപ്പ് അരിപ്പൊടിയും, മുക്കാൽകപ്പ് തൈരും ചേർക്കാം (വളരെ പുള്ളിയുള്ള തൈര് ആണെങ്കിൽ അരക്കപ്പ് ചേർത്താൽ മതി), അതിലേക്ക് ഒരു ടേബിൾ സ്പൂൺ ഇഞ്ചി, ഒരു ടേബിൾ സ്പൂൺ പച്ചമുളക് എന്നിവ ചെറുതായി അരിഞ്ഞത്, ഒന്നര കപ്പ് വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് എടുക്കാം.

എന്നിട്ടു ആ പാൻ അടുപ്പത്ത് വെച്ച് ഇത് നിർത്താതെ ഇളക്കി നല്ലപോലെ കുറുക്കി കട്ടി ആക്കി എടുക്കണം, ശേഷം പാത്രത്തിൽ നിന്ന് വിട്ടു വരുമ്പോൾ അത് എടുത്ത് വേറൊരു പാത്രത്തിലേക്ക് ആക്കി അതിലേക്ക് ഒരു ടീസ്പൂൺ കുരുമുളക് ചതച്ചത്, ഒരു സവാള അരിഞ്ഞത്, അല്പം മല്ലിയിലയ അല്ലെങ്കിൽ കറിവേപ്പിലയും, മഞ്ഞൾപൊടിയും കൂടി ചേർത്ത് നല്ലപോലെ കുഴച്ചെടുക്കുക, അതിനു ശേഷം പാത്രം അടച്ചു വച്ച് 10 മിനിറ്റ് കഴിഞ്ഞ് തുറന്നു കയ്യിൽ നല്ലപോലെ എണ്ണ പുരട്ടി മാവ് ഉഴുന്നു വടയുടെ ഷേപ്പിൽ ഉരുട്ടി വെക്കാം, എന്നിട്ടു ഒരു പാനിൽ എണ്ണ ഒഴിച്ച് അടുപ്പത്തു വച്ച് അത് ചൂടായി വരുമ്പോൾ ഇവ ഇട്ടു കൊടുത്തു ഹൈ ഫ്ലെയിമിൽ നല്ലപോലെ മുറിഞ്ഞു ഗോൾഡൻ ബ്രൗൺ കളർ ആയി വരുമ്പോൾ എടുത്ത് മാറ്റാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *