ചൂട് കട്ടനൊപ്പം കട്ടക്ക് നിക്കുന്ന ഒരു സ്‌പൈസി പലഹാരം ഒന്ന് എളുപ്പം നമുക്ക് ഉണ്ടാക്കിയാലോ

വൈകീട്ട് നല്ല ചൂട് കട്ടൻചായയും അത്യാവശ്യം എരിവ് ഉള്ള ഒരു സ്നാക്ക്സ് കിട്ടിയാൽ ഇനി വൈകുന്നേരങ്ങൾ അടിപൊളിയായി തീരും. ഒട്ടും സമയം ഇല്ലെങ്കിൽ നമ്മൾ വൈകീട്ടത്തെ സ്നാക്സ് പുറത്തുനിന്ന് വാങ്ങുകയാണ് പതിവ്, എന്നാൽ പലഹാരങ്ങൾ ഉണ്ടാക്കാൻ താല്പര്യമുള്ളവർക്ക്‌ കുറച്ച് സമയത്തിനുള്ളിൽ തയ്യാറാക്കാവുന്ന ഒരു വെറൈറ്റി റെസിപി ഉണ്ടെങ്കിൽ പിന്നെ പുറത്തു നിന്നും ഒന്നും വാങ്ങേണ്ട ആവശ്യം ഇല്ല.

സ്പെഷ്യൽ സമൂസ ആണെങ്കിലും ഇതൊരു ചിരാതിന്റെ ഷേപ്പിൽ ആണ് ഇരിക്കുന്നത്, ഈ സമൂസ തയ്യാറാക്കുവാൻ ആവശ്യമുള്ളത് മൈദ, സവാള, ഉരുളക്കിഴങ്ങ്, ഗ്രീൻപീസ്, ക്യാരറ്റ്, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, മീറ്റ് മസാല, മുളകുപൊടി, കുരുമുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, കറിവേപ്പില, ഓയില്, ഉപ്പ് എന്നിവയാണ്.

ഒരു നീണ്ട ലിസ്റ്റ് ഉണ്ടെങ്കിലും വളരെ പെട്ടെന്ന് തന്നെ ഇത് തയ്യാറാക്കാൻ സാധിക്കും, അതുമാത്രമല്ല ചേരുവകളിൽ മുക്കാൽഭാഗം സാധനങ്ങളും നമ്മുടെ വീടുകളിൽ നിത്യേന ലഭിക്കുന്നവയാണ്. അപ്പൊൾ കുട്ടികൾക്കും മുതിർന്നവർക്കും എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന രീതിയിൽ ഈ സമൂസ നമുക്ക് തയ്യാറാക്കി കൊടുക്കാം.

You may also like...

1 Response

  1. Jasifiroz says:

    Super

Leave a Reply

Your email address will not be published. Required fields are marked *