റവ ഉപയോഗിച്ച് തയ്യാറാക്കാവുന്ന നല്ല സോഫ്റ്റ് ആയിട്ടുള്ള എരിവുള്ള ഈ പലഹാരം പരീക്ഷിക്കാം

റവ ഉപയോഗിച്ച് തയ്യാറാക്കാവുന്ന നല്ല സോഫ്റ്റ് ആയിട്ടുള്ള അതേപോലെതന്നെ എരിവുള്ള ഈ പലഹാരം കഴിച്ചിട്ടുണ്ടെങ്കിൽ വേറെ ഒന്നും ബ്രേക്ക് ഫാസ്റ്റായി വേണ്ടിവരില്ല.

ഇതിനായി ഒരു ബൗളിലേക്ക് അരക്കപ്പ് റവ ഇട്ടു കൊടുക്കാം, എന്നിട്ട് 3 കോഴി മുട്ട പൊട്ടിച്ചൊഴിക്കുക ( മുട്ട താൽപര്യമില്ലെങ്കിൽ അരക്കപ്പ് തൈര് ഒഴിച്ചാൽ മതിയാകും), എന്നിട്ട് നല്ലപോലെ മിക്സ് ചെയ്തു കൊടുക്കണം, ശേഷം നിങ്ങൾക്ക് ഇഷ്ടമുള്ള വെജിറ്റബിൾസ് അരിഞ്ഞു ചേർത്ത് കൊടുക്കാവുന്നതാണ്, അതായത് ഒരു ചെറിയ കാരറ്റ് ഗ്രേറ്റ് ചെയ്തത്, ഒരു ഉരുളക്കിഴങ്ങ് അരിഞ്ഞത്, 2 പച്ചമുളക് അരിഞ്ഞത്, ഒരു പിടി മല്ലിയില അരിഞ്ഞത്, ഒരു ടേബിൾ സ്പൂൺ സവാള അരിഞ്ഞത്, ആവശ്യത്തിന് ഉപ്പ്, ഒരു ടീസ്പൂൺ കുരുമുളകുപൊടി എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്തെടുക്കണം.

ഈ ബാറ്റർ റെഡി ആകുമ്പോൾ ഒരു ദോശ തവ അടുപ്പത്ത് വെച്ച് അതിൽ അല്പം ഓയിൽ ഒഴിച്ച് ചൂടായി വരുമ്പോൾ, ഈ ബാറ്റർ അതിലേക്കു മുഴുവനോടെ വട്ടത്തിൽ ഒളിച്ചു കൊടുക്കാവുന്നതാണ്, എന്നിട്ട് രണ്ടു മിനിറ്റ് മൂടി വച്ച് ചൂടാക്കി കഴിഞ്ഞു, പിന്നെ മറിച്ചിട്ട് വീണ്ടും മൂടിവെച്ച് വേവിക്കാവുന്നത്താണ്.

രണ്ടുഭാഗം നല്ലപോലെ വെന്ത് വരുമ്പോൾ പുറത്തേക്ക് എടുക്കാം, അപ്പോൾ നല്ല ടേസ്റ്റ് ആയിട്ടുള്ള 5 മിനിറ്റ് കൊണ്ട് തയ്യാറാക്കാവുന്ന ഒരു ബ്രേക്ക് ഫാസ്റ്റ് തയ്യാറാകും.

You may also like...

Leave a Reply

Your email address will not be published. Required fields are marked *