നല്ല എരിവുള്ള അടിപൊളി ചിക്കൻ റോസ്റ്റ് തയ്യാറാക്കാം, എന്തൊരു എളുപ്പമാണ്, എന്തൊരു രുചിയാണ്

നല്ല എരിവുള്ള അടിപൊളി ചിക്കൻ റോസ്റ്റ് തയ്യാറാക്കാം.

ചിക്കൻ റോസ്റ്റിനായി അര കിലോ ചിക്കൻ ചെറിയ ചെറിയ പീസുകൾ ആയി അരിഞ്ഞ് നല്ലപോലെ കഴുകി വൃത്തിയാക്കി വയ്ക്കണം. ശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്കു മൂന്നു ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ച് കൊടുത്ത്, അതിലേക്ക് രണ്ട് മീഡിയം സൈസ് സവാള വളരെ ചെറുതായി ഗ്രേറ്റ് ചെയ്തത് ചേർത്തു പിന്നെ ചിക്കന് കൂടി ആവശ്യമുള്ള ഉപ്പും കൂടി ഇട്ട് നല്ലപോലെ വഴറ്റി എടുക്കാം, എന്നിട്ട് വഴന്നു വരുമ്പോൾ അതിലേക്ക് ഒന്നര ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, മൂന്ന് പച്ചമുളക് ചെറുതായി അരിഞ്ഞത്, ഒരു പിടി കറിവേപ്പില എന്നിവ ഇട്ട് നല്ലപോലെ വഴറ്റി ഇളക്കി കൊടുക്കാം.

ഇനി അതിലേക്ക് അരടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ തരിയോട് കൂടിയുള്ള കുരുമുളകുപൊടി, ഒരു ടീസ്പൂൺ മല്ലിപ്പൊടി, രണ്ട് ടീസ്പൂൺ കശ്മീരി മുളകുപൊടിയും, ഒരു ടീസ്പൂൺ ഗരം മസാലപ്പൊടി എന്നിവ ചേർത്ത് പച്ചമണം മാറുന്നതുവരെ മിക്സ് ചെയ്യാം, ഈ സമയം ഒക്കെ ചെറുതീയിൽ ഇട്ടാൽ മതിയാകും ഇല്ലെങ്കിൽ കരിഞ്ഞു പോകും, ഇതിലേക്ക് കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന ചിക്കൻ ഇട്ട് മസാല ചിക്കനിന്മേൽ പിടിപ്പിക്കണം, ഒരിക്കലും ഇതിലേക്ക് വെള്ളം ചേർക്കരുത്.

പിന്നെ അതിലേക്ക് 6 പിരിയൻ മുളക് കുറച്ച് വലുതായി നുറുക്കിയത് ഇട്ടു വീണ്ടും മിക്സ് ചെയ്ത് കൊടുക്കാവുന്നതാണ്, ശേഷം മീഡിയം ഫ്ലെയിമിൽ ഇട്ടു 10 മിനിറ്റ് അടച്ചു വച്ചു കുക്ക് ചെയ്യണം, വെള്ളം ഒട്ടും ചേർക്കാത്തതു കൊണ്ടുതന്നെ പെട്ടെന്ന് അടിയിൽ പിടിക്കാൻ സാധ്യതയുണ്ട്, അതുകൊണ്ട് ഇടക്ക് ഇളക്കി കൊടുക്കാൻ മറക്കരുത്.

10 മിനിറ്റിനുശേഷം നോക്കുമ്പോൾ ചിക്കനിൽ നിന്നും വെള്ളം ഇറങ്ങി വന്നിട്ടുണ്ടാകും, ശേഷം വീണ്ടും ഇളക്കി കൊടുത്തു അഞ്ചു മിനിറ്റു കൂടി അടച്ചു വച്ച് വേവിയ്ക്കാം. അതിനുശേഷം വീണ്ടും തുറന്ന് നോക്കുമ്പോൾ വെള്ളം എല്ലാം വറ്റി കാണും, അപ്പോൾ ഒന്ന് വീണ്ടും മിക്സ് ചെയ്തു അതിലേക്ക് മൂന്ന് ടേബിൾ സ്പൂൺ ടൊമാറ്റോ കെച്ചപ്പ് ചേർത്ത് അഞ്ചു മിനിറ്റ് ആ ടോമാറ്റോ കെച്ചപ്പ് ചിക്കനിന്മേൽ പിടിക്കുന്ന രീതിയിൽ നിർത്താതെ ഇളക്കി കൊടുക്കണം, ശേഷം അതിനു മുകളിലായി രണ്ടു മൂന്നു തണ്ട് കറിവേപ്പിലയും കൂടിയിട്ട് തട്ടുകടയിൽ ഒക്കെ കാണിക്കുന്നത് പോലെ നല്ലപോലെ അങ്ങനെ ഇളക്കി മറിച്ചു കൊടുക്കാം. ശേഷം ഫ്ലെയിം ഓഫ് ചെയ്തു സെർവ് ചെയ്യാവുന്നതാണ്.

നല്ല എരിവും ഉള്ളതും അതുപോലെതന്നെ ടേസ്റ്റ് ആയിട്ടുള്ള ഒരു ചിക്കൻ റോസ്റ്റ് ആണ് ഇത്, അതുകൊണ്ട് അപ്പത്തിന്റെ കൂടെയും റൈസിന്റെ കൂടെയും ഒക്കെ കഴിക്കുവാൻ ഇത് അടിപൊളിയായിരിക്കും.

You may also like...

Leave a Reply

Your email address will not be published. Required fields are marked *