വായിൽ അലിഞ്ഞിറങ്ങും സോഫ്റ്റ് പുഡ്ഡിംഗ്, 3 ചേരുവകൾ മാത്രം മതി

ഒരു സ്പെഷ്യൽ പുഡ്ഡിംഗ്. വായിലിട്ടാൽ അലിഞ്ഞു പോകുന്ന ഒരു സിമ്പിൾ പുഡിങ്. ഹെൽത്തി പുഡ്ഡിംഗ്… വീട്ടിൽ ഉള്ള സാധനങ്ങൾ കൊണ്ട് വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു പുഡ്ഡിംഗ്.. 3 സാധനങ്ങൾ മാത്രം മതി. ഇത് എങ്ങനെ എളുപ്പത്തിൽ ഉണ്ടാക്കാം എന്ന് നോക്കാം.

ഒരു പാനിൽ, ഒരു ടീസ്പൂൺ ബട്ടർ ഒഴിയ്ക്കുക.. ഇതിലേക്ക് അര ലിറ്റർ പാൽ ചേർക്കാം.. ആറ് ടേബിൾസ്പൂൺ പഞ്ചസാരയും.. ഇത് നന്നായി ചൂടായി വരുമ്പോൾ, മൂന്ന് ടേബിൾസ്പൂൺ റവ ചേർത്ത് കൊടുക്കാം… ഇത് വെന്തു കുറുകി വരും.. ശേഷം, മാറ്റിവെക്കുക. രണ്ടു മുട്ട നന്നായി അടിച്ചു പതപ്പിക്കുക, ശേഷം ഇതിലേക്ക് കുറച്ച് ഉപ്പു ചേർത്ത് കൊടുക്കുക.. നിങ്ങൾക്ക് താല്പര്യം ഉള്ള ഏതെങ്കിലും ഒരു എസ്സെൻസ് കൂടെ ചേർക്കാം, വാനില യോ ഏലക്കാപൊടി യോ ഇഷ്ടമുള്ളത്, ഒരു മൂന്നു തുള്ളി ചേർത്തുകൊടുക്കാം… ഇതിലേക്ക് നമ്മളാദ്യം ഉണ്ടാക്കിവെച്ച അവയുടെ മിക്സ് ചേർത്ത് കൊടുക്കുക.

മറ്റൊരു പാത്രത്തിൽ മൂന്ന് ടേബിൾ സ്പൂൺ പഞ്ചസാര രണ്ട് ടേബിൾ സ്പൂൺ വെള്ളവും ചേർത്ത് ഉരുക്കി എടുക്കുക.. ഇത് നമുക്ക് ആവി കയറ്റാനുള്ള പാത്രത്തിലേക്ക് ഒഴിക്കാം.. ഇതിനുമുകളിൽ നമ്മൾ ഉണ്ടാക്കി വെച്ച മിക്സ് ഒഴിച്ചു കൊടുക്കുക.. ശേഷം ആവിയിൽ വേവിച്ച് എടുക്കണം.. ഒരു 20 – 30 മിനിറ്റ് വേവിക്കാം. നമ്മുടെ സിമ്പിൾ ഹെൽത്ത് പുഡിങ് ഇവിടെ റെഡിയായിട്ടുണ്ട്.. എല്ലാവരും ട്രൈ ചെയ്തിട്ട് കമന്റ് ചെയ്യണേ.. താങ്ക്യൂ.

Leave a Reply

Your email address will not be published. Required fields are marked *