റേഷൻ കടയിലെ ഗോതമ്പ് പൊടി കൊണ്ടു ചോക്കലേറ്റ് കേക്ക്, കണ്ടാൽ തന്നെ കൊതിയാക്കും, കിടിലം ഐറ്റം

വളരെ കുറച്ച് സാധനങ്ങൾ കൊണ്ട് തന്നെ ചോക്ലേറ്റ് കേക്ക്, അതും റേഷൻകടയിൽ നിന്നും എല്ലാം ലഭിക്കുന്ന ഗോതമ്പുപൊടി കൊണ്ട് തന്നെ ഒരു അടിപൊളി ചോക്ലേറ്റ് കേക്ക് തയ്യാറാക്കാനായി ഒരു ചെറിയ പാത്രത്തിലേക്ക് അര കപ്പ് പാൽ ഒഴിച്ചു കൊടുത്തു അത് പുളിക്കാൻ വേണ്ടിയിട്ട് രണ്ട് ടീസ്പൂൺ വിനാഗിരി അഥവാ ചെറുനാരങ്ങയുടെ നീര് ചേർത്ത് മിക്സ് ചെയ്ത് രണ്ടുമൂന്നു മിനിറ്റ് പാൽ പിരിയാൻ വേണ്ടി മാറ്റി വയ്ക്കാവുന്നതാണ്.

ഈ സമയം ഒരു ബൗളിലേക്ക് ഒരു കപ്പ് ഗോതമ്പു പൊടി, കാൽകപ്പ് കോക്കോ പൗഡർ, അര ടീസ്പൂൺ ബേക്കിംഗ് സോഡ, ഒരു നുള്ള് ഉപ്പ് എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്യാവുന്നതാണ്.

എന്നിട്ട് അത് മാറ്റിവെച്ചു ഒരു ബൗളിലേക്ക് കാൽ കപ്പ് സൺ ഫ്ലവർ ഓയിൽ അഥവാ ബട്ടർ ചേർത്ത് കൊടുക്കുക എന്നിട്ട് അതിലേക്ക് അരക്കപ്പ് പൊടിച്ച പഞ്ചസാര ചേർത്ത് കട്ടകൾ ഒന്നുമില്ലാതെ നല്ലപോലെ മിക്സ് ചെയ്ത് എടുക്കാവുന്നതാണ്, അതിനുശേഷം അതിലേക്ക് പുളിപ്പിക്കാൻ വച്ച പാൽ ചേർത്ത് കൊടുക്കാം, എന്നിട്ട് ഇവയെല്ലാം കൂടി ഒന്നുകൂടി മിസ്സ് ചെയ്തു എടുക്കാം, എന്നിട്ട് അതിലേക്ക് ഗോതമ്പുപൊടിയുടെ മിക്സ് അരിച്ച് ഇട്ടു കൊടുക്കാവുന്നതാണ്.

എന്നിട്ട് നല്ലപോലെ മിക്സ് ചെയ്ത് ബാറ്റർ തയ്യാറാക്കാവുന്നതാണ്, ഇങ്ങനെ മിക്സ് ചെയ്യുമ്പോൾ ബാറ്റർ നല്ലപോലെ കട്ടിയാകും അപ്പോൾ അതിലേക്ക് അരക്കപ്പ് പാൽ കൂടി കുറച്ചു കുറച്ചായി ഒഴിച്ച് ബാറ്റർ ലൂസ് ആക്കാവുന്നതാണ്. (ഒരുപാട് ലൂസ് ആക്കി എടുക്കരുത്, ഒരു നേരിയ കട്ടി ഉണ്ടാകണം, അതുപോലെ തന്നെ മിക്സ് ചെയ്യുമ്പോൾ ഒരു സൈഡിലേക്ക് തന്നെ ഇളക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക).

ശേഷം കേക്ക് സെറ്റ് ചെയ്യാനുള്ള പാത്രം അഥവാ കേക്ക് ടിൻ എടുത്ത് ഉള്ളിൽ എണ്ണ തടവി കൊടുത്ത ഈ ബാറ്റർ അതിലേക്ക് ഒഴിക്കാവുന്നതാണ്, മുക്കാൽ ഭാഗം മാത്രമേ ഒഴിച്ചു കൊടുക്കാൻ പാടുള്ളൂ.

ശേഷം അതൊരു അലുമിനിയം ഫോയിൽ കൊണ്ടോ അല്ലെങ്കിൽ മറ്റെന്തെങ്കിലും കൊണ്ടു മൂടി കഴിഞ്ഞ് ഇഡലി ചെമ്പിൽ വെള്ളം ഒഴിച്ച് അത് ചൂടായി തിളച്ചുവരുമ്പോൾ അതിലേക്ക് തട്ട് ഇറക്കിവെച്ച് ഈ കേക്ക്‌ ടിൻ അതിന്മേൽ വെച്ച് അടച്ച് 30 മുതൽ 35 മിനിറ്റ് വരെ മീഡിയം ഫ്ലേയിമിൽ ആവിയിൽ വേവിച്ച് എടുക്കാവുന്നതാണ് ( ഇതുപോലെ തന്നെ നിങ്ങൾക്ക് എന്തെങ്കിലും പാനിലും വെള്ളമൊഴിച്ച് എന്തെങ്കിലും തട്ടിൽ പാത്രം ഇറക്കി ആവിയിൽ വേവിക്കാവുന്നതാണ്.

ശേഷം വേണമെങ്കിൽ ഇതിന് മുകളിൽ ഒഴിക്കാൻ കുറച്ച് ഡാർക് ചോക്ലേറ്റിൽ നല്ല ചൂടുള്ള പാൽ ഒഴിച്ചു കൊടുത്തു അലിയിപ്പിച്ച് വെക്കാം. പിന്നെ കേക്ക് വെന്തതിനു ശേഷം പുറത്തെടുത്തു ചൂടാറി കഴിയുമ്പോൾ വേറൊരു പ്ലേറ്റിലേക്ക് മാറ്റി കട്ടിയുള്ള ഭാഗം മുറിച്ചു കളഞ്ഞു ചോക്ലേറ്റ് സിറപ്പ് തേച്ച് കൊടുക്കാവുന്നതാണ്, അപ്പോൾ നല്ല സ്വാദിഷ്ടമായ കേക്ക് ലഭിക്കുന്നതാണ്. ഇനി വേണമെങ്കിൽ നിങ്ങളുടെ ഇഷ്ടാനുസരണം രണ്ട് ലയർ ആയി മുറിച്ചും ചോക്ലേറ്റ് സിറപ്പ് തേച്ചു കൊടുത്തു കഴിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *