മീൻ കറിയുടെ രുചിയിൽ ഒരു വെണ്ടക്ക കറി, പാത്രം കാലിയാവാൻ ഇത് മതി

മീൻ ഇല്ലാ പക്ഷെ മീൻ കറി കഴിക്കണമെന്നുണ്ടോ ഇതൊന്നു ഉണ്ടാക്കി നോക്കു. മീൻ കറി തോറ്റുപോകും. മീൻ കറിയുടെ രുചിയിൽ ഒരു വെണ്ടക്ക കറി. ഈ സ്പെഷ്യൽ വെണ്ടയ്ക്ക കറി തയ്യാറാക്കാൻ ആവശ്യമുള്ള സാധനങ്ങൾ ഇവയാണ്. വെണ്ടക്ക കാൽ കിലോ, തക്കാളി… 2, സവാള…. 2, തേങ്ങ ചിരകിയത് അരമുറി, ചെറിയ ഉള്ളി… 8, മഞ്ഞൾ പൊടി.. കാൽ ടീസ്പൂൺ മുളകുപൊടി… ഒന്നര ടീസ്പൂൺ, വാളൻപുളി ഒരു നെല്ലിക്ക വലുപ്പത്തിൽ, വെളിച്ചെണ്ണ ആവശ്യത്തിന്, ഉലുവ.. കാൽ ടീസ്പൂൺ, കറിവേപ്പില ആവശ്യത്തിന്

ഒരു കലചട്ടി അടുപ്പിൽ വച്ചു വെളിച്ചെണ്ണയൊഴിച്ചു ചൂടാകുമ്പോൾ ഉലുവ പൊട്ടിക്കുക. അതിലേക്കു നീളത്തിൽ അരിഞ്ഞ സവാള ചേർത്ത് വഴറ്റുക. സവാള ബ്രൗൺ നിറം ആകുമ്പോൾ വെണ്ടയ്ക്ക അരിഞ്ഞത് ചേർക്കുക. വെണ്ടയ്ക്ക ചെറുതായി ഫ്രൈ ആകുമ്പോൾ തക്കാളി ചേർത്ത് അടച്ചു വച്ചു ചെറിയ തീയിൽ വേവിക്കുക.

അഞ്ചുമിനുട്ടിന് ശേഷം തേങ്ങ, ഉള്ളി , മഞ്ഞൾ പൊടി , മുളകുപൊടി, പുളിവെള്ളം എന്നിവചേർത്തു നന്നായി അരച്ച അരപ്പു ചേർത്തുകൊടുക്കുക ആവശ്യത്തിന് വെള്ളം ചേർത്ത് തിളച്ചു കുറുകി വരുമ്പോൾ തീ ഓഫ്‌ ചെയ്തു കറി വേപ്പിലയും വെളിച്ചെണ്ണയും ചേർത്ത് വാങ്ങുക. നമ്മുടെ കറി റെഡി.