ഇനി ചൂടു ചായയോടൊപ്പം ഉണ്ണിയപ്പം അല്ല നല്ല കുട്ടി അപ്പം ഒന്ന് ഉണ്ടാക്കി നോക്കാം, കിടിലം

ഇനി ചൂടു ചായയോടൊപ്പം ഉണ്ണിയപ്പം അല്ല നല്ല കുട്ടി അപ്പം ഒന്ന് ഉണ്ടാക്കി നോക്കാം.

ഇത് തയ്യാറാക്കാനായി ഒരു ബൗളിലേക്ക് ഒരു ടീസ്പൂൺ യീസ്റ്റ്, കാൽ ടീസ്പൂൺ പഞ്ചസാര, കാൽകപ്പ് വളരെ ചെറിയ ചൂടുള്ള വെള്ളം ഒഴിച്ച് ഒന്ന് മിക്സ് ചെയ്തു പൊന്തി വരാൻ വയ്ക്കുക, 3-4 മിനിറ്റ് കഴിയുമ്പോൾ തന്നെ ഇത് പൊന്തി വരും.

ആ സമയം ഒരു ബൗളിലേക്ക് രണ്ടു കപ്പ് മൈദ, ഒരു ടേബിൾ സ്പൂൺ കോണ്‌ഫ്ളവർ, ഒരു ടേബിൾ സ്പൂൺ പഞ്ചസാര, രണ്ട് നുള്ള് ഉപ്പ് എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്തു കൊടുക്കാം, ഇനി ഇതിനു മൈദ താൽപര്യമില്ലെങ്കിൽ ഗോതമ്പുപൊടി വെച്ച് ചെയ്തെടുക്കാവുന്നതേയുള്ളൂ, ശേഷം അതിലേക്ക് കാൽകപ്പ് ചെറിയ ചൂടുള്ള പാലും, പൊങ്ങി വരാൻ വച്ചിരിക്കുന്ന യീസ്റ്റും ചേർത്ത് കൊടുക്കാം, എന്നിട്ട് ഒന്നു മിക്സ് ചെയ്ത് അതിലേക്ക് കുറച്ചു കുറച്ച് ഇളം ചൂടുവെള്ളം ഒഴിച്ച് മിക്സ് ചെയ്യേണ്ടതുണ്ട്, നല്ല ദോശ മാവിന് പരുവമാകുമ്പോൾ വെള്ളം ഒഴിക്കുന്നത് നിർത്താവുന്നതാണ്, മാവ് ഒരുപാട് ലൂസ് ആകരുത്, പിന്നെ അത് മൂടിവെച്ച് 30 മിനിറ്റ് നേരം പൊന്താൻ വേണ്ടി വയ്ക്കാം, ചില സ്ഥലങ്ങളിൽ പെട്ടെന്ന് തന്നെ നിമിഷങ്ങൾക്കകം പൊന്തി വരുന്നതാണ്.

അതിനു ശേഷം മാവ് ഒന്നുകൂടി മിസ്സ് ചെയ്തു നമ്മുടെ കയ്യിൽ നെയ്യ് അല്ലെങ്കിൽ പച്ചവെള്ളം ആക്കി കൊണ്ട് ഈ മാവ് ഇഷ്ടമുള്ള ഷേപ്പിൽ ആക്കി എടുക്കാവുന്നതാണ്, എന്നിട്ട് ഫ്രൈ ചെയ്യാനായി ഒരു കടായി അടുപ്പത്ത് എടുത്തു വച്ച് അതിലേക്ക് അപ്പം മുങ്ങുന്ന രീതിയിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ മീഡിയം ഫ്‌ലെയിമിൽ ആക്കി ഈ മാവ് ഇട്ടുകൊടുക്കാം.

ഇത് പരസ്പരം ഒട്ടി പിടിക്കുമെന്ന് പേടി ഒന്നും വേണ്ട, അതിനു ശേഷം ഇത് നല്ലപോലെ വീർത്ത് ഒരു ഗോൾഡൻ കളർ ആകുന്നതു വരെ ഫ്രൈ ചെയ്യാവുന്നതാണ്.

ശേഷം അതെടുത്ത് മാറ്റുമ്പോൾ നല്ല വീർത്തിടുള്ള കുട്ടി അപ്പം നമുക്ക് ലഭിക്കുന്നതാണ്, അപ്പോൾ നമ്മൾ ഇൗ എടുത്ത അളവിന് ഇഷ്ടംപോലെ കുട്ടി അപ്പം ഉണ്ടാക്കാം, ഇത് നമുക്ക് ഏതെങ്കിലും പാത്രത്തിൽ സ്റ്റോർ ചെയ്തു വച്ചു 4മണി നേരത്ത് എടുത്ത് കഴിക്കാം.

Leave a Reply

Your email address will not be published. Required fields are marked *