രുചികരമായ ഉള്ളിവട ആർക്കാണ് ഇഷ്ടമല്ലാത്തത്

ഇന്നു നമുക്ക് നാടൻ സ്റ്റൈലിൽ നല്ല മൊരിഞ്ഞ ഉള്ളിവട എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്നു നോക്കാം. ആവശ്യമുള്ള സാധനങ്ങൾ – സവാള – 3എണ്ണം, പച്ചമുളക് – 2 എണ്ണം, ഇഞ്ചി – ചെറിയ കഷ്ണം, ഉപ്പ് – ആവശ്യത്തിന്, കടലമാവ് – 4സ്പൂൺ, അരിപൊടി – 1സ്പൂൺ, കായം പൊടി – 1നുള്ള്, മുളകുപൊടി – 1സ്പൂൺ, കറിവേപ്പില – 1 തണ്ട്

ഉണ്ടാക്കുന്നതിനായി ആദ്യം ഒരു പരന്ന പാത്രത്തിൽ സവാള നീളത്തിൽ അരിഞ്ഞത് ചേർക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പ്, പച്ചമുളക്, ഇഞ്ചി ചതച്ചത്, കറിവേപ്പില അരിഞ്ഞത്, മുളകുപൊടി, കായംപൊടി എന്നിവ ചേർത്ത് നന്നായി കൈ കൊണ്ട് ഞെരടി മാറ്റി വക്കുക. 10 മിനിറ്റ് കഴിഞ്ഞ് നോക്കിയാൽ സവാളയിൽ നിന്ന് വെള്ളം ഇറങ്ങി വന്നതായി കാണാം. അതിനു ശേഷം ആ കൂട്ടിലേക്ക് കടലമാവും, അരിപൊടിയും ചേർത്ത് നന്നായി കട്ടിയിൽ മിക്സ് ചെയ്യുക. വെള്ളം ആവശ്യമാണെങ്കിൽ മാത്രം 2 സ്പൂൺ വെള്ളം ചേർത്ത് മിക്സ്‌ ചെയ്യുക.

അടുപ്പിൽ ഒരു പാൻ വച്ചു വെളിച്ചെണ്ണ ചേർത്ത് ചൂടാക്കുക. ചൂടായ എണ്ണയിലേക്ക് ഓരോ സ്പൂൺ സവാള മിക്സ് കോരി ഒഴിച്ച് ചെറിയ ചെറിയ ഉള്ളിവടകൾ വറുത്തെടുക്കുക. ഉള്ളിവടകൾ തിരിച്ചും മറിച്ചും ഇട്ടു വേവിക്കാൻ മറക്കരുത് കേട്ടോ.. നല്ല കട്ടൻ ചായയുടെ കൂടെ നല്ല ചൂടുള്ള ഉള്ളിവട കഴിച്ചു നോക്കു. അടിപൊളി ആയിരിക്കും.

You may also like...

Leave a Reply

Your email address will not be published. Required fields are marked *