വീട്ടിൽ ഉണ്ടാകുന്ന സാധനങ്ങൾ വച്ചു തന്നെ വളരെ പെട്ടെന്നും എളുപ്പത്തിലും ഉണ്ടാക്കാവുന്ന ഒരു കിടിലൻ സ്വീറ്റ്

വീട്ടിൽ ഉണ്ടാകുന്ന സാധനങ്ങൾ വച്ചു തന്നെ വളരെ പെട്ടെന്നും എളുപ്പത്തിലും ഉണ്ടാക്കാവുന്ന ഒരു കിടിലൻ സ്വീറ്റ്. വളരെ സ്വാദിഷ്ടമായ ഒരു സ്വീറ്റ് ആണ്. ഇതെങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.

തയ്യാറാക്കുന്ന വിധം : ഒരു 150 gm മൈദ ഒരു പാത്രത്തിലേക്ക് ഇട്ട് കൊടുക്കുക. അതിലേക്കു 2 ടീസ്പൂൺ റവ ഇട്ട് കൊടുക്കുക. അതിലേക്കു ഒരു നുള്ളു ഉപ്പ്, 3 ടീസ്പൂൺ നെയ്യ് ഇട്ട് കയ്യ് കൊണ്ട് നന്നായി മിക്സ്‌ ചെയ്തു എടുക്കുക. അതിലേക്കു ചെറിയ ചൂടിലുള്ള വെള്ളം കുറേശേ കുറേശേ  ഒഴിച്ച് ചപ്പാത്തി രൂപത്തിൽ കുഴച്ചെടുക്കുക. അത് കഴിഞ്ഞു നനഞ്ഞ തുണി കൊണ്ട് ഒരു അര മണിക്കൂർ പൊതിഞ്ഞു വക്കുക.

അതിനുശേഷം ചെറിയ ചെറിയ ഉരുളകൾ ആക്കി എടുക്കുക. എന്നിട്ട് പൂരി യുടെ വലുപ്പത്തിൽ കുറച്ചു കട്ടിയിൽ പരത്തുക. അതിന്റെ നടുവിൽ ചെറിയ അടപ്പു എന്തെങ്കിലും വച്ചു നടു വട്ടത്തിൽ കട്ട്‌ ചെയ്തു മാറ്റുക. എണ്ണ നന്നായി ചൂടാക്കിയിട്ട് അതിൽ ഇട്ട് ബ്രൗൺ കളർ ആകുമ്പോ വറത്തു കോരുക.

ഒരു പത്രത്തിൽ ഒരു കപ്പു പഞ്ചസാരയും ഒരു കപ്പു വെള്ളവും ഒഴിച്ച് നന്നായി തിളപ്പിച്ച്‌ കുറുക്കുക. ഒരു നാരു പരുവത്തിൽ ആകുമ്പോ flame ഓഫ്‌ ആക്കി അതിലേക്കു വറത്തു വച്ചതു ഓരോന്ന് ആയ്ട്ട് ഇട്ട് തിരിച്ചും മറിച്ചും ഇട്ട് ഇടുക്കുക. പിസ്താ പൊടിച്ചത് ഇട്ട് ഗാർണിഷ് ചെയുക.

Leave a Reply

Your email address will not be published. Required fields are marked *