രാവിലെ ബ്രേക്ക്ഫാസ്റ്റ് ആയാലും വൈകീട്ട് പലഹാരത്തിന് ആയാലും നിങ്ങൾക്ക് ഈ വിഭവം ഇഷ്ട്ടമാകും

രാവിലെ ബ്രേക്ക്ഫാസ്റ്റ് ആയാലും വൈകീട്ട് പലഹാരത്തിന് ആയാലും മലയാളികൾക്ക് ഈ വിഭവം വളരെ ഇഷ്ടമാണ്.

അപ്പോൾ ഈ വിഭവം തയ്യാറാക്കാനായി ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് ഒരു കപ്പ് വെള്ളം ഒഴിച്ച് അത് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു കപ്പ് അരിപ്പൊടി ഇട്ട് നല്ലപോലെ ഇളക്കണം, ഒപ്പം രണ്ടു മിനിറ്റ് അടച്ച് വെച്ച് അതൊന്നും വേവിക്കുകയും വേണം, ശേഷം അത് വെന്ത് കഴിയുമ്പോൾ ഫ്‌ളെയിം ഓഫ് ചെയ്യാവുന്നതാണ്.

എന്നിട്ട് വേറൊരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് രണ്ടു പിടി ചെറുപയർ പരിപ്പ് എടുത്ത് നല്ലപോലെ റോസ്റ്റ് ചെയ്തെടുക്കാം എന്നിട്ട് അത് ചൂടാറി കഴിയുമ്പോൾ മിക്സിയിൽ നല്ല പൌഡർ പോലെ അടിച്ചെടുക്കണം.

ഇനി ഒരു പാനിലേക്ക് അര കപ്പ് തേങ്ങ ചിരകിയതും, മധുരത്തിന് ആവശ്യമായ ശർക്കര കൂടി ഇട്ട്, ശർക്കര അലിഞ്ഞു കുറുകി വരാൻ തുടങ്ങുമ്പോൾ, അതിലേക്ക് വറുത്തുപൊടിച്ച ചെറുപയർ പരിപ്പ് ചേർത്ത് കൊടുക്കണം, അതും മിക്സ് ചെയ്തു ഒന്ന് ഡ്രൈ ആയി വരുമ്പോൾ ഒരു ടേബിൾസ്പൂൺ നെയ്യ് കൂടി ഒഴിച്ച് മിക്സ് ചെയ്ത് ഫ്‌ലൈയിം ഓഫ് ചെയ്യാം.

ശേഷം വേവിച്ചു വെച്ചിരിക്കുന്ന അരിപ്പൊടി ഇളം ചൂടോടു കൂടെതന്നെ കുഴച്ചു എടുക്കാവുന്നതാണ്, എന്നിട്ട് അത്യാവശ്യം വലിയ ഉരുള മാവ് എടുത്ത് കയ്യിൽ വച്ച് തന്നെ ഓവൽ ഷേപ്പിൽ പരത്തി നടുവിലായി ചെറിയൊരു കുഴി പോലെ ആക്കി അതിനുള്ളിൽ ശർക്കര മിക്സ് അൽപ്പം വച്ചുകൊടുത്തു ഒരു സൈഡിൽ നിന്ന് പതുക്കെ മടക്കാവുന്നതാണ്, ശേഷം സൈഡ് എല്ലാം ഒന്ന് കൈ കൊണ്ട് ഒട്ടിച്ചു കൊടുക്കാം.

ഇതുപോലെ എല്ലാം ചെയ്തെടുത്ത് ഇഡലി ചെമ്പിൽ വെള്ളം വെച്ച് അത് ചൂടാകുമ്പോൾ ഇഡ്ഡലി തട്ട് അതിലേക്കു ഇറക്കി വെച്ച് പലഹാരം അതിനുള്ളിൽ വെച്ച് 15 മിനിറ്റ് നേരം ആവിയിൽ വേവിക്കണം. 15 മിനിറ്റിനുശേഷം ഇത് പുറത്തേക്ക് എടുത്തു ചൂടാറി കഴിഞ്ഞ് ചെറിയ ചെറിയ കഷണങ്ങളായി മുറിച്ചു കഴിക്കാം, ഇത് കുട്ടികൾക്കും മുതിർന്നവർക്കും എല്ലാം ഏറെ ഇഷ്ടപ്പെടുന്ന ഒരു വിഭവം തന്നെയായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *