ബട്ടർ സ്കോച്ച് വെച്ചിട്ട് നല്ല സൂപ്പർ ടേസ്റ്റി പുഡ്ഡിംഗ് വീട്ടിൽ ഉണ്ടാക്കുന്ന രീതി, കിടു

ബട്ടർ സ്കോച്ച് വെച്ചിട്ട് നല്ല സൂപ്പർ ടേസ്റ്റി പുഡ്ഡിംഗ് വീട്ടിൽ ഉണ്ടാക്കിയാൽ ഇത് എല്ലാവർക്കും ഇഷ്ടപ്പെടും എന്നുള്ള കാര്യത്തിൽ സംശയമില്ല.

അപ്പോൾ ഈ പുഡിംഗ് തയ്യാറാക്കാനായി ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് അരകപ്പ് പഞ്ചസാരയും, രണ്ട് ടീസ്പൂൺ വെള്ളവും ചേർത്ത് ചെറുതീയിൽ പഞ്ചസാര അലിപ്പിച്ചെടുക്കണം, ശേഷം നല്ലപോലെ പഞ്ചസാര ഉരുകി കാര്മേലൈസ്ഡ് (ബ്രൗൺ കളർ) ആകുമ്പോൾ അതിലേക്ക് 20 ബദാമും, 20 അണ്ടിപരിപ്പും ചേർത്ത് ഒന്ന് ഇളക്കി കൊടുക്കാം, ശേഷം കാരമൽ ഇതിൽ നല്ലപോലെ പിടിച്ചു കഴിയുമ്പോൾ ഫ്ലെയിം ഓഫ് ചെയ്തു അത് ചൂട് മാറാൻ വേണ്ടി വയ്ക്കാം.

ഇനി ഒരു സോസ് ഉണ്ടാക്കണം, അതിനായി പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് അരക്കപ്പ് പഞ്ചസാരയും, രണ്ട് ടേബിൾസ്പൂൺ വെള്ളമൊഴിച്ച് അതൊന്നു അലിഞ്ഞു വരുമ്പോൾ അതിലേക്ക് മൂന്ന് ടേബിൾ സ്പൂൺ ബട്ടർ ചേർത്ത് ഇളക്കി കൊടുക്കണം (എപ്പോഴും ചെറുതീയിൽ തന്നെ ഇടാൻ മറക്കരുത്), എന്നിട്ട് അതൊന്ന് കളർ മാറി വരുമ്പോൾ അതിലേയ്ക്ക് അരക്കപ്പ് വിപ്പിംഗ് ക്രീം ചേർത്ത് കൈവിടാതെ തന്നെ ഇളക്കി കൊടുക്കാം, ശേഷം അത് തിളച്ച് ഒരു ബ്രൗൺ കളർ ആയി മാറുമ്പോൾ ഫ്‌ളെയിം ഓഫ് ചെയ്യാം, എന്നിട്ടു അതിലേക്ക് ഒരു തുള്ളി ബട്ടർസ്കോച്ച് എസ്സൻസ് ചേർത്ത് മിക്സ് ചെയ്യാം ( ബട്ടർസ്കോച്ച് എസ്സൻസ് ഇല്ലെങ്കിൽ വാനില എസ്സൻസ് മതിയാകും), എന്നിട്ട് നല്ലപോലെ ഇളക്കി ചൂടാറാൻ വേണ്ടി വയ്ക്കാം, ചൂട് മാറിക്കഴിയുമ്പോൾ സോസ് നല്ല കട്ടിയാവുകയാണെങ്കിൽ രണ്ട് ടീസ്പൂൺ ഇളം ചൂടുള്ള വെള്ളം ചേർത്ത് കൊടുത്താൽ മതിയാകും.

ഇനി നേരത്തെ നട്ട്സ് മിസ്സ് ചെയ്തു വെച്ചത് വളരെ കുറച്ച് എടുത്ത് ഒന്ന് ചെറുതായി നുറുക്കി വയ്ക്കണം, ബാക്കിയുള്ളത് മിക്സിയിൽ നല്ല പോലെ പൊടിച്ചു എടുക്കാവുന്നതാണ്, അതിനുശേഷം ഒരു ബൗളിൽ ഒരു കപ്പ് വിപ്പിംഗ് ക്രീമ് ഇട്ടുകൊടുത്തു അതൊന്നും ബീറ്റ് ചെയ്ത് എടുക്കണം, നല്ലപോലെ ഫ്ലഫി ആയി വരുമ്പോൾ അതിലേക്ക് ബട്ടർ സ്കോച്ച് എസ്സൻസ് ഒന്നുരണ്ടു തുള്ളി ആദ്യം ചേർത്ത് ബീറ്റ് ചെയ്യാം, എന്നിട്ട് കളർ പോരാ എന്ന് തോന്നുകയാണെങ്കിൽ രണ്ടുതുള്ളി കൂടി ഒഴിച്ച് വീണ്ടും ബീറ്റ് ചെയ്യാവുന്നതാണ്.

ശേഷം പുഡിങ് സെറ്റ് ചെയ്യാൻ ഉള്ള ട്രേയുടെ വലിപ്പമനുസരിച്ച് അതിന് ഏറ്റവും അടിയിൽ വയ്ക്കാൻ ആയിട്ട് ബ്രെഡ് എടുക്കണം, സാധാ ട്രേ ആണെങ്കിൽ അഞ്ചു ബ്രഡ് മതിയാകും എന്നിട്ട് അതിന്റെ അരിക് വശങ്ങൾ എല്ലാം മുറിച്ച് വെള്ള ഭാഗം മാത്രം സോസ് ഉണ്ടാക്കി വെച്ചതിൽ മുക്കി ട്രേയുടെ ഏറ്റവും താഴെ വച്ച് കൊടുക്കണം. എന്നിട്ട് ബാക്കി സോസ് ഉണ്ടെങ്കിൽ കുറച്ചു അതിന് മുകളിലായി ഒന്ന് ഒഴിച്ച് കൊടുക്കാം, പിന്നെ അതിൻറെ മുകളിൽ നട്സ് പൊടിച്ചത് കുറച്ചു വിതറി, അതിനുമുകളിൽ ക്രീം ഒരു ലയർ ഉണ്ടാക്കാം (നല്ല കട്ടിയുള്ള ലെയർ തന്നെ ആകാം), പിന്നെ അതിനു മുകളിൽ വീണ്ടും നട്സ് പൊടിച്ചത് മുഴുവൻ ഇട്ടുകൊടുക്കാം, പിന്നെ സോസ് ബാക്കി അതിനുമുകളിലായി ഒഴിച്ച്, പിന്നെ നട്സ് നുറുക്കിയത് വിതറി വെക്കാം.

ശേഷം ഒരു പ്ലാസ്റ്റിക് പേപ്പർ കൊണ്ടോ ഫോയിൽ കൊണ്ടോ ട്രേ അടച്ചു ഫ്രിഡ്ജിൽ രണ്ടുമണിക്കൂർ സെറ്റ് ചെയ്യാൻ വേണ്ടി വയ്ക്കാം., അതിനു ശേഷം എടുത്തു മുറിച്ചു കഴിക്കുമ്പോൾ നല്ല ടേസ്റ്റ് ഉള്ള പുഡ്ഡിംഗ് ലഭിക്കുന്നതാണ്. ഇതൊന്ന് ട്രൈ ചെയ്തു നോക്കിയാൽ ഈ ബട്ടർ സ്കോച്ച് പുഡിങ് ഇല്ലാതെ നിങ്ങൾക്ക് ഒരു ആഘോഷം ഉണ്ടാവുകയില്ല.

You may also like...

Leave a Reply

Your email address will not be published. Required fields are marked *