ചെമ്മീൻ വീട്ടിൽ ഇരിപ്പുണ്ടേൽ ഇപ്പൊ തന്നെ ഉണ്ടാക്കി നോക്കൂ

ചെമ്മീൻ ഇരിപ്പുണ്ടേൽ ഇപ്പൊ തന്നെ ഉണ്ടാക്കി നോക്കൂ… ഇത് ഇഷ്ടായില്ലെന്ന് ആരും പറയില്ല ചെമ്മീൻ കഴുകി വൃത്തിയാക്കിയ ശേഷം ചെറിയ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, ഉലുവ, വലിയ ജീരകം ഇവയെല്ലാം ഒന്നു അരച്ചെടുത്ത ശേഷം ചെമ്മീനിൽ തേച്ചു പിടിപ്പിക്കണം, കൂടെ മഞ്ഞൾ പൊടിയും ഉപ്പും. എന്നിട്ട് വെളിച്ചെണ്ണയിൽ ഒന്നു ചെറുതായി പൊരിച്ചെടുക്കാം. ശേഷം അതേ എണ്ണയിൽ ഈ പേസ്റ്റ് ഒന്നു വഴറ്റിയ ശേഷം വേപ്പിലയും വലിയ ഉള്ളിയും ഇട്ട് കൊടുക്കണം, ശേഷം തക്കാളിയും. മഞ്ഞൾ പൊടി, മുളക് പൊടി, മല്ലി പൊടി, കശ്മീരി ചില്ലി പൗഡർ എല്ലാം കൂടെ 1 tbs വെളിച്ചെണ്ണയിൽ മിക്സ് ചെയ്ത് ഇതിലേക്കു ഇട്ടു കൊടുത്തു വഴറ്റിയെടുക്കാം. ശേഷം പൊരിച്ചു വെച്ച ചെമ്മീനും. നമ്മുടെ കിടിലൻ ചെമ്മീൻ റോസ്റ്റ് തയ്യാർ. വെള്ളേപ്പത്തിന്റേം ചപ്പാത്തീടേം ഒക്കെ കൂടെ കഴിക്കാൻ വേറെ എന്ത് വേണം. വിശദമായ വിവരങ്ങൾക്ക്‌ വീഡിയോ കാണാം. വളരെ എളുപ്പത്തിലും രുചികരമായും തയ്യാറാക്കുന്ന ഒരു സീഫുഡ് വിഭവം ആണ് ഇത്. എല്ലാവര്ക്കും ഇഷ്ടപെട്ടെന്നു കരുതുന്നു.

Leave a Reply

Your email address will not be published. Required fields are marked *