പൂരപ്പറമ്പിൽ ലഭിക്കുന്ന പൊരി ഇനി സർക്കാർ നൽകുന്ന റേഷൻ അരി കൊണ്ട് ഉണ്ടാക്കുന്ന രീതി ഇതാണ്

പൂരപ്പറമ്പിൽ ലഭിക്കുന്ന പൊരി ഇനി സർക്കാർ നൽകുന്ന റേഷൻ അരി വെച്ച് ഉണ്ടാക്കാം.

വെറുതെയിരിക്കുമ്പോൾ ഉണ്ടാക്കാനും അതുപോലെതന്നെ കഴിക്കുവാനും ഇതിലും നല്ലൊരു ഓപ്ഷൻ വേറെ ഇല്ലെന്നാണ് പരീക്ഷിച്ചവർ പറയുന്നത്.

ഇത് തയ്യാറാക്കാൻ വേണ്ടി രണ്ട് ടേബിൾസ്പൂൺ നിറയെ അരി എടുത്തു അതിലേക്കു കാൽ ടീസ്പൂൺ വെള്ളം ഒഴിച്ച് ഈ അരിയെ ചെറുതായൊന്നു നനച്ച് എടുക്കുക, ശേഷം ഒരു ചീനച്ചട്ടി അടുപ്പത്ത് വച്ച് അത് ചൂടാകുമ്പോൾ ഈ അരി അതിലേക്കിട്ട് വെള്ളം മാത്രം ഒന്ന് വറ്റി വരുന്നത് വരെ ഒന്ന് ഇളക്കണം, വെള്ളം പോയെന്നു തോന്നിയാൽ അപ്പോൾ തന്നെ ഫ്‌ളെയിം ഓഫ് ചെയ്യാവുന്നതാണ്.

ശേഷം അരി എടുത്തു മാറ്റിയിട്ട് ആ ചട്ടിയിലേക്കു തന്നെ ഏകദേശം 4 ടേബിൾസ്പൂൺ ഉപ്പ് വിതറിയിട്ട് ഇടക്കെ അതൊന്നു ഇളക്കി നല്ലപോലെ ഉപ്പ് ചൂടാക്കി, നല്ല പൊള്ളുന്ന ചൂടായി ആവി വരുന്ന സമയത്ത് മാത്രം ഒരു ടീസ്പൂൺ അരി മാത്രം ഇതിലേക്ക് ഇട്ടു ഉപ്പുമായി നല്ലപോലെ ഇളക്കി കൊടുക്കാം.

ഇങ്ങനെ അരി ഇടുമ്പോൾ തന്നെ പെട്ടന്ന് അത് പൊട്ടി കളർ ഒക്കെ മാറി വരുന്നത് കാണാം അങ്ങനെ ഇളക്കിക്കൊണ്ടിരിക്കവേ അരി താനേ പൊരിയുടെ രൂപത്തിലേക്ക് മാറുന്നതാണ്. എന്നിട്ടു പൊരി ഒരു അരിപ്പ വച്ച് അതിൽ നിന്ന് കോരിയെടുത്ത്, അടുത്ത ട്രിപ്പ് അരി ഇതിലേക്ക് എട്ടു ഇത്പോലെ തന്നെ ചെയ്യാം.ഇങ്ങനെ ചെയ്താൽ ധാരാളം പൊരി പൂരത്തിന് വാങ്ങുന്നത് പോലെ തന്നെ നമുക്ക് വീട്ടിൽ കിട്ടും.

One thought on “പൂരപ്പറമ്പിൽ ലഭിക്കുന്ന പൊരി ഇനി സർക്കാർ നൽകുന്ന റേഷൻ അരി കൊണ്ട് ഉണ്ടാക്കുന്ന രീതി ഇതാണ്

  1. എല്ലാം ഓക്കേ പക്ഷെ എത്ര അരിയെടുത്തു എന്ന് പറയുന്നില്ല വെള്ളത്തിന്റെ അളവ് മാത്രമല്ലെ പറഞ്ഞുള്ളു

Leave a Reply

Your email address will not be published. Required fields are marked *