തക്കാളി ഇടാതെ സവാള മാത്രം വഴറ്റി ഹോട്ടൽ സ്റ്റൈലിൽ ഒരു മുട്ടക്കറി തയ്യാറാക്കം, ഈസി ആണ്

തക്കാളി ഇടാതെ സവാള മാത്രം വഴറ്റി ഹോട്ടൽ സ്റ്റൈലിൽ ഒരു മുട്ടക്കറി തയ്യാറാക്കം.

ഇതിനായി 2 വലിയ സവാള നീളത്തിൽ കനം കുറച്ച് അരിയുക, ശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് മൂന്ന് ടേബിൾസ്പൂൺ എണ്ണ ഒഴിച്ച് അത് ചൂടായി വരുമ്പോൾ ഈ അരിഞ്ഞുവെച്ച സവാള ഇട്ടു കൊടുക്കാം, ഇതിലേക്ക് ആവശ്യത്തിന് ഉള്ള ഉപ്പ് കൂടി ചേർത്ത് വഴറ്റിയെടുക്കാം, സവാള ഒന്ന് വഴന്നു വരുമ്പോൾ അതിലേക്ക് ഒരു പച്ച മുളക് നടുവേ കീറിയതും, ഒരു ടീസ്പൂൺ ഇഞ്ചി ചതച്ചത്, ഒരു ടീസ്പൂൺ വെളുത്തുള്ളി ചതച്ചതും ചേർത്ത് വീണ്ടും വഴറ്റണം, എന്നിട്ട് പച്ചമണം എല്ലാം മാറി ഈ സവാള ഒരു ഗോൾഡൻ നിറമാകുന്നതുവരെ വഴറ്റി എടുക്കണം, സവാള ഒരുപാട് ബ്രൗൺ ആകരുത്, വഴറ്റുന്ന നേരം വെളിച്ചെണ്ണ കുറവാണെങ്കിൽ അത് കുറച്ചു കുറച്ചു ഒഴിച്ചു കൊടുക്കാവുന്നതാണ്.

എന്നിട്ട് സവാള നിറം മാറി കുഴഞ്ഞു വരുമ്പോൾ അതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒന്നര ടീസ്പൂൺ കശ്മീരി മുളകുപൊടി, ഒന്നര ടേബിൾസ്പൂൺ മല്ലിപ്പൊടി, ഒരു ടീസ്പൂൺ ഗരം മസാല പൊടിച്ചത് എന്നിവ ഇട്ട് പച്ചമണം മാറുന്നതുവരെ മിക്സ് ചെയ്ത് എടുക്കാവുന്നതാണ്, ചെറു തീയിൽ ഇട്ടു വഴറ്റേണ്ടതാണ് അല്ലെങ്കിൽ മസാല പെട്ടെന്ന് തന്നെ കരിഞ്ഞു പോകുന്നതാണ്.

ശേഷം പച്ചമണം ഒക്കെ മാറി മസാല ഒരു ബ്രൗൺ നിറം ആകുമ്പോൾ അതിലേക്ക് ഒരു കപ്പ് വെള്ളം ഒഴിച്ച് വീണ്ടും മിക്സ് ചെയ്യാം, ഒരുപാട് വെള്ളം ഒഴിക്കേണ്ടതില്ല, എന്നിട്ട് ആവശ്യത്തിനുള്ള ഉപ്പ് കൂടി ഇട്ട് മിക്സ് ചെയ്ത് എടുക്കാവുന്നതാണ്, ഈ സമയം ഈ മസാല ഒന്ന് ടേസ്റ്റ് ചെയ്തു നോക്കി ഒരു മധുരമുണ്ടോ എന്ന് നോക്കി മധുരം ഇല്ലെങ്കിൽ മാത്രം താല്പര്യമുണ്ടെങ്കിൽ കാൽ ടീസ്പൂൺ പഞ്ചസാര ഇട്ട് ഒന്നുകൂടി മിക്സ് ചെയ്യാവുന്നതാണ്.

എന്നിട്ട് വെള്ളം തിളച്ചു വരുമ്പോൾ അതിലേക്ക് മുട്ട 3-4 മുട്ട പുഴുങ്ങിയത് ഇട്ടു കൊടുക്കാം, അതിനുശേഷം കുറച്ച് കറിവേപ്പില കൂടി ഇട്ടു മിക്സ് ചെയ്തു ചെറുതീയിൽ തന്നെ ഇട്ട് രണ്ട് മിനിറ്റ് അടച്ചുവെച്ച് പിന്നീട് തുറക്കുമ്പോൾ മുട്ടക്കറി ആയിട്ടുണ്ടാകും, ഇത്രയും ചെയ്താൽ തന്നെ നല്ല ഹോട്ടലിൽ ലഭിക്കുന്ന തക്കാളി ഇടാതെ ഉള്ളി മാത്രം വെച്ചിട്ടുള്ള മുട്ടക്കറി തയ്യാറാകുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *