നിങ്ങൾക്കിഷ്ടമുള്ള ഏതു മീനും വാങ്ങി ഇതുപോലെ മീൻ വറുത്തു കറി വച്ച് നോക്കൂ, ഇഷ്ടപ്പെടുന്നതാണ്

നിങ്ങൾക്കിഷ്ടമുള്ള ഏതു മീനും വാങ്ങി ഇതുപോലെ മീൻ വറുത്തു കറി വച്ച് നോക്കൂ, തീർച്ചയായും ഇഷ്ടപ്പെടുന്നതാണ്. ഇതിനായി 300 ഗ്രാമോളം മീൻ നല്ലപോലെ വൃത്തിയാക്കി മുറിച്ചതിലേക്ക് രണ്ട് ടീസ്പൂൺ മുളകുപൊടി, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ആവശ്യത്തിന് ഉപ്പ്, ഒരു ടീസ്പൂൺ വെളിച്ചെണ്ണ ചേർത്ത് നല്ല പേസ്റ്റ് പോലെയാക്കി മീനിൽ തേച്ചു പിടിപ്പിച്ചു 15 മിനിറ്റ് മാത്രം റസ്റ്റ് ചെയ്യാൻ മാറ്റിവെക്കാം.

എന്നിട്ട് ഒരു പാൻ അടുപ്പത്ത് വെച്ച് വളരെ കുറച്ച് എണ്ണയിൽ മാത്രം മീഡിയം തീയിൽ രണ്ടു സൈസും വെന്തു കിട്ടുന്നത് വരെ മാത്രം ഫ്രൈ ചെയ്യാം. ശേഷം ഒരു കടായി അടുപ്പത്ത് വെച്ച് അതിലേക്ക് മീൻ പൊരിച്ച എണ്ണ ബാക്കിയുള്ളത് ഒഴിച്ചു ചൂടാകുമ്പോൾ വെളുത്തുള്ളി(4) അരിഞ്ഞത്, ഇഞ്ചി(ചെറിയ പീസ്) അരിഞ്ഞത് ഇട്ട് മൂപ്പിച്ച ശേഷം സവാളയിട്ട്(2 വലുത്) അരിഞ്ഞതും ആവശ്യത്തിന് ഉപ്പ് ചേർത്ത് ചെറുതായി ബ്രൗൺ കളർ ആയി വരുമ്പോൾ അതിലേയ്ക്ക് തക്കാളി(2) പച്ചമുളക്(1) മുറിച്ചിട്ട് വേവിച്ചെടുക്കണം. എന്നിട്ട് അതിലേക്ക് അധികം എരിവില്ലാത്ത മുളകുപൊടി(2 ടീസ്പൂൺ), കുരുമുളകുപൊടി(2 ടീസ്പൂൺ) മല്ലിപ്പൊടി(3 ടീസ്പൂൺ), പെരുംജീരകം(1 ടീസ്പൂൺ), മഞ്ഞൾപ്പൊടി(കാൽ ടീസ്പൂണ്) ചേർത്ത് പച്ചമണം മാറുന്നത് വരെ വഴറ്റിയതിനുശേഷം അതിലേക്ക് അരഗ്ലാസ് ചൂടുവെള്ളം ഒഴിച്ച് മിക്സ് ചെയ്തു തിളച്ചു വരുമ്പോൾ അതിലേക്ക് ഫ്രയാക്കിയ മീൻ,കറിവേപ്പില കൂടി ഇട്ട് ഇളക്കി ഒരു മിനിറ്റ് കുക്ക് ചെയ്‌താൽ.

അടിപൊളി വറുത്തു കറി വെച്ച മീൻ പെരട്ട് തയ്യാറാകുന്നതാണ്.