പ്രഗത്ഭനായ ഷെഫ് പിള്ളയുടെ മത്തി മുളകരച്ച സ്പെഷ്യൽ കറി

പ്രഗത്ഭനായ ഷെഫ് പിള്ളയുടെ മത്തി മുളകരച്ച സ്പെഷ്യൽ നിങ്ങൾക്കായി വിശദീകരിക്കുന്നു. മത്തി നമുക്ക് എളുപ്പം ലഭിക്കുന്ന ഒരു മത്സ്യം ആയതിനാൽ തന്നെ ഏറെ പേരും ഇവ വച്ച് കറി തയ്യാറാക്കുന്നുണ്ട്.

സ്വാദിഷ്ടമായ രീതിയിൽ ഒരു സ്പെഷ്യൽ മത്തി മുളക് അരച്ച കറി ആണ് ഇന്ന് നിങ്ങൾക്കായി പങ്കുവയ്ക്കുന്നത് അതും പ്രഗൽഭനായ ഷെഫ് പിള്ള തന്നെയാണ് നമുക്കായി പറഞ്ഞുതരുന്നത്, ആയതിനാൽ അതിൻറെ ഗുണവും രുചിയും എല്ലാ നമുക്ക് ഈ കറിയിൽ പ്രതീക്ഷിക്കാം. ഇതിനുവേണ്ടി ആവശ്യമുള്ളത് ഒരു കിലോ മത്തി, 5 ഗ്രാം കുരുമുളക്, 70 ഗ്രാം കശ്മീരി മുളകുപൊടി, 50 ഗ്രാം മല്ലിപ്പൊടി, രണ്ട് ഗ്രാം ഉലുവ പൊടി, 30 ഗ്രാം ഇഞ്ചി, 2 പച്ചമുളക്, ആവശ്യത്തിന് കറിവേപ്പില, ആവശ്യത്തിന് കല്ലുപ്പ്, 20 മില്ലി വെളിച്ചെണ്ണ, നെല്ലിക്കാ വലുപ്പത്തിൽ പുളി, അല്പം ചെറിയുള്ളി, ആവശ്യത്തിന് വെള്ളം എന്നിവയൊക്കെയാണ്. അപ്പോൾ ഇത്രയും ചേരുവകൾ എന്തായാലും നമ്മുടെ വീട്ടിൽ ഉണ്ടാകും, മത്തി വാങ്ങുമ്പോൾ ഇതുപോലെ ഒരു ഷെഫ് പിള്ള റെസിപി ട്രൈ ചെയ്തു നോക്കാം. ചാറു കുറുകി മീൻ വേവുന്ന നേരം ഇതിൻറെ മണം വരുമ്പോൾ വായിൽ വെള്ളമൂറുന്നതാണ്. ഉണ്ടാക്കുന്നത് കാണാം, ഇഷ്ടപ്പെട്ടാൽ

മറ്റുള്ളവർക്കും പങ്കു വയ്ക്കാം.