ക്യാന്റീനുകളിൽ ലഭിക്കുന്ന നല്ല സ്വാദുള്ള കിടിലൻ മസാല ബോണ്ടയുടെ റെസിപ്പി; നിസ്സാര പരുപാടി

ക്യാന്റീനുകളിൽ ലഭിക്കുന്ന നല്ല സ്വാദുള്ള മസാല ബോണ്ടയുടെ റെസിപ്പി ഇതാ.

ഇത് തയ്യാറാക്കാനായി ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് ഒരു ടേബിൾ സ്പൂൺ ഓയിൽ ചേർത്ത് ചൂടായി വരുമ്പോൾ ഒരു ടീസ്പൂൺ ഇഞ്ചി, ഒരു ടീസ്പൂൺ വെളുത്തുള്ളി ചേർത്ത് ഇളക്കി നല്ലപോലെ മൂത്ത് വരുമ്പോൾ അരടീസ്പൂൺ ചെറിയ ജീരകം ചേർത്ത് മിക്സ് ചെയ്ത ശേഷം വലിയ സവാളയുടെ പകുതി നീളത്തിൽ അരിഞ്ഞത് ചേർത്ത് നല്ലപോലെ വഴറ്റി ബ്രൗൺ കളർ ആകുമ്പോൾ ഒരു കാരറ്റ് ചെറുതായി അരിഞ്ഞത്, ഒരു ചെറിയ ബീറ്റ്റൂട്ട് കഷ്ണങ്ങൾ ആക്കിയത് കൂടി ഇട്ടു ഇളക്കി പച്ചക്കറികൾ ഉടഞ്ഞു അതിലേക്ക് ഒരു ടീസ്പൂൺ മുളകുപൊടി, ഒന്നര ടീസ്പൂൺ മല്ലിപ്പൊടി അര ടീസ്പൂൺ ഗരം മസാല, അര ടീസ്പൂൺ കുരുമുളകുപൊടി ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് ചെറുതായി വഴറ്റി കഴിഞ്ഞു പച്ചമണം മാറുമ്പോൾ ഇതിലേക്ക് മൂന്ന് ചെറിയ ഉരുളക്കിഴങ്ങ് നല്ലപോലെ വേവിച്ച് ഉടച്ചതും ചേർത്ത് കൊടുക്കാം (ഈ സമയം എല്ലാം തീ മീഡിയത്തിൽ വച്ചിരുന്നാൽ മതിയാകും), ഇനി അതിൻറെ മുകളിൽ ആയി കുറച്ചു മല്ലിയില ആവശ്യമുണ്ടെങ്കിൽ വിതറാം, ഒപ്പം മുകളിലായി കാൽ ടീസ്പൂൺ ചെറുനാരങ്ങാനീരും കൂടി ചേർത്ത് മിക്സ് ചെയ്തു ഉരുളക്കിഴങ്ങു ഒന്നുകൂടി ഉടച്ചു കൊടുക്കാം, എന്നിട്ട് മസാല എല്ലാം യോജിച്ചു പാകമായി വരുമ്പോൾ തീ ഓഫ് ചെയ്തു ചൂടാറാൻ വെക്കാം.

ശേഷം ഒരു ബൗളിൽ ഒരു കപ്പ് വറുത്ത അരിപ്പൊടി കാൽടീസ്പൂൺ ചെറിയ ജീരകം പിന്നെ നല്ല തിളച്ച വെള്ളം കുറച്ചുകുറച്ചായി ഒഴിച്ച് മിക്സ് ചെയ്തു ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് പൊടി നൂലപ്പത്തിന് നല്ലക്കുന്നത് പോലെ നനച്ചു വെക്കാം, എന്നിട്ടു ചൂടാറിയ മസാലയിൽ നിന്ന് ചെറിയ ഉരുളകൾ ആക്കി എടുത്തു വച്ച്, അരി മാവ് എടുത്ത് കൈകൊണ്ടു തന്നെ പരത്തി അതിനുള്ളിൽ ഈ മസാല ഉരുള വച്ചുകൊടുത്ത ശേഷം പൊതിഞ്ഞു കൈ കൊണ്ട് ഉരുട്ടി നല്ലൊരു ഉണ്ടയാക്കി വെക്കണം.

അതിനുശേഷം ഉണ്ണിയപ്പച്ചട്ടിയിൽ ഓരോന്നിലും കാൽ ടീസ്പൂൺ ഓയിൽ ഒഴിച്ച് ബോളുകൾ അതിൽ വച്ച് മീഡിയം ഫ്ലെയിമിൽ തിരിച്ചും മറിച്ചും ഇട്ട് ഗോൾഡൻ ബ്രൗൺ കളർ ആകുന്നത് വരെ ഫ്രൈ ചെയ്തു എടുത്താൽ നല്ല ക്രിസ്പി ആയിട്ടുള്ള മസാലബോണ്ട് നമുക്ക് ലഭിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *