കർക്കിടകം സ്പെഷ്യൽ ആയിട്ടുള്ള ഉലുവ മധുര കഞ്ഞി രുചിയോടെ ഉണ്ടാക്കുന്ന രീതി അറിയാം

കർക്കിടകം സ്പെഷ്യൽ ആയിട്ടുള്ള ഉലുവ മധുര കഞ്ഞി ഉണ്ടാക്കുന്ന രീതി അറിയാം. ഇത് ഒരുപോലെ ഗുണകരവും അതുപോലെതന്നെ രുചികരവും ആണ്. കർക്കിടകം ആയാൽ തീർച്ചയായും

പല വിഭവങ്ങളും തയ്യാറാക്കി കഴിക്കണം എന്നു പറയാറുണ്ട്, അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നുതന്നെയാണ് ഉലുവക്കഞ്ഞി എന്നത്. സാധാരണ ഉലുവക്കഞ്ഞി മുതിർന്നവർ എല്ലാം തയ്യാറാക്കി കഴിക്കും എങ്കിലും പലർക്കും ഇത് അത്ര താല്പര്യമില്ല, രുചിക്കുറവ് മൂലമാണ് ഇതു സംഭവിക്കുന്നത്. എന്നാൽ എങ്ങനെ സ്വാദിഷ്ടമായി ഉലുവ കഞ്ഞി എല്ലാവര്ക്കും ഇഷ്ടപെടുന്ന രീതിയിൽ തയ്യാറാക്കാം എന്നു എല്ലാം ഇവിടെ വിശദമായി ലക്ഷ്മിനായർ നമുക്ക് പറഞ്ഞു തരുകയാണ്. ഈ കർക്കിടക കഞ്ഞിക്ക് ആവശ്യമായത് നാല് കപ്പ് വെള്ളം, അര കിലോ കരിപ്പെട്ടി, കാൽ കിലോ പച്ചരി, 50 ഗ്രാം ഉലുവ, ആറു തൊട്ട് എട്ട് ചെറിയുള്ളി, മൂന്നുകപ്പ് നാളികേരപ്പാൽ അതായത് രണ്ടാം പാൽ, ഒന്നര ടേബിൾസ്പൂൺ വെളിച്ചെണ്ണ എന്നിവ മാത്രമാണ്. സാധാ ഉലുവക്കഞ്ഞി ഉണ്ടാക്കുന്നതിനും വളരെ സ്പെഷ്യലായി തയ്യാറാക്കുന്ന ഈ മധുര ഉലുവക്കഞ്ഞി നിങ്ങൾക്കും ട്രൈ ചെയ്യാം. ഇഷ്ടമായാൽ ഈ കർക്കിടക മാസം ആഘോഷമാക്കുവാൻ

മറ്റുള്ളവരിലേക്കും റെസിപി എത്തിക്കാം.