ചെറുനാരങ്ങ വീട്ടിൽ ഇരിപ്പുണ്ടെങ്കിൽ സ്വാദിഷ്ടവും ഗുണവുമുള്ള വെളുത്ത നാരങ്ങ അച്ചാർ തയ്യാറാക്കാം

അൽപം ചെറുനാരങ്ങ വീട്ടിൽ ഇരിപ്പുണ്ടെങ്കിൽ സ്വാദിഷ്ടമായ വെളുത്ത നാരങ്ങ അച്ചാർ തയ്യാറാക്കാം, ചോറിനൊപ്പം ഇവ തന്നെ മതി. സാധാരണ അച്ചാറുകളിൽ മുളകുപൊടി മഞ്ഞൾപ്പൊടി ചേർത്ത് ഒക്കെയാണ് കൂടുതൽ പേരും തയ്യാറാക്കാറുള്ളത്.

എന്നാൽ അതിൽ നിന്നും വ്യത്യസ്തമായ ഈ വെളുത്ത നാരങ്ങ അച്ചാർ എല്ലാവർക്കും ഇഷ്ടപ്പെടുന്നതാണ് ചോറിനൊപ്പവും ബിരിയാണിക്ക് ഒപ്പം ഒക്കെ കഴിക്കാവുന്നതാണ്. ഇതിന് ഒരുപോലെതന്നെ മധുരവും എരിവും പുളിയും ഉപ്പും എല്ലാം ഉണ്ട്, അതുകൊണ്ടുതന്നെ കഴിക്കുവാനും എല്ലാവർക്കും ഇഷ്ടപ്പെടും. രുചിയേക്കാൾ ഏറെ ഈ ഒരു നാരങ്ങ അച്ചാരിന്റെ ഗുണവും കൂടുതലാണ്. ഇതിനുവേണ്ടി ആവശ്യമുള്ളത് 30 ചെറുനാരങ്ങ, 9 ടേബിൾ സ്പൂൺ ഉപ്പ്, മുക്കാൽകപ്പ് വെളിച്ചെണ്ണ, രണ്ട് ടീസ്പൂൺ കടുക്, ഒരു ടീസ്പൂൺ ഉലുവ, മുക്കാൽകപ്പ് അതായത് 75 ഗ്രാം ഇഞ്ചി, ഒരു കപ്പ് വെളുത്തുള്ളി, 30 പച്ചമുളക്, 4 തണ്ട് കറിവേപ്പില, മുക്കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, 2 ടേബിൾ സ്പൂൺ വിനാഗിരി, ഒരു ടേബിൾ സ്പൂൺ പഞ്ചസാര എന്നിവയാണ്. അടിപൊളി സ്പെഷ്യൽ നാരങ്ങ അച്ചാർ നിങ്ങളെല്ലാവരും ട്രൈ ചെയ്യണം, ഇത്ര അളവിനു വേണ്ടെങ്കിൽ അളവ് കുറച്ചും തയ്യാറാക്കാവുന്നതാണ്.

ഇഷ്ടമായാൽ പങ്കുവെക്കാം.