ലൈം ജൂസ് കുടിക്കാൻ ഇഷ്ടമുള്ളവർ ഒരു തവണ എങ്കിലും ഈ രീതിയിൽ നാരങ്ങ വെള്ളം ഉണ്ടാക്കി കുടിക്കാം

ലൈം ജൂസ് കുടിക്കാൻ ഇഷ്ടമുള്ളവർ ഒരു തവണ എങ്കിലും ഈ രീതിയിൽ നാരങ്ങ വെള്ളം ഉണ്ടാക്കി കുടിച്ചാൽ പിന്നെ ഇത് നിങ്ങളുടെ ഏറ്റവും ഫേവറിറ്റ് ജൂസ് ആകും.

ഇതിനായി മിക്‌സിയുടേ വലിയ ജാറിലേക്ക്‌ 3 ചെറുനാരങ്ങ കുര് കളഞ്ഞ് പിഴിഞ്ഞ് ഒഴിക്കാം, പിന്നെ ചെറിയ കഷ്ണം ഇഞ്ചി അരിഞ്ഞതും, അര ഇഞ്ച് നീളത്തിൽ ഒരു പച്ചമുളകും, 2 ടേബിൾസ്പൂൺ ഫ്രിഡ്ജിൽ ഒന്നും വെക്കാത്ത ഫ്രെഷായ നാളികേരം ചിരവിയതും, മധുരത്തിന് ആവശ്യമായ പഞ്ചസാരയും ചേർക്കാം. എന്നിട്ട് ആദ്യം ഇവ പേസ്റ്റ് പോലെ അരക്കാൻ ഉള്ള വെള്ളം മാത്രം ഒഴിച്ച് നല്ലപോലെ അരച്ച് എടുക്കാം.

അതിനുശേഷം ആവശ്യത്തിന് നല്ലപോലെ വെള്ളം ഒഴിച്ച് അരച്ചെടുത്താൽ നല്ല അടിപൊളി ഫ്രെഷും ടേസ്റ്റിയും ആയ വെറൈറ്റി നാരങ്ങ വെള്ളം ലഭിക്കും. ഇത് അരിച്ച് നമുക്ക് കുടിക്കാം.

You may also like...

Leave a Reply

Your email address will not be published. Required fields are marked *