സംഭാരം കുടിച്ച ഫലം തരുന്ന നല്ല സ്പെഷ്യൽ എരിവുള്ള നാരങ്ങ വെള്ളം തയ്യാറാക്കുന്ന വിധം അറിയാം

സംഭാരം കുടിച്ച ഫലം തരുന്ന നല്ല സ്പെഷ്യൽ എരിവുള്ള നാരങ്ങ വെള്ളം തയ്യാറാക്കാം. ലൈം ജൂസ് ഇഷ്ടപ്പെടാത്തവർ വളരെ കുറച്ചു പേര് മാത്രമേ ഉണ്ടാവുകയുള്ളൂ. അതിന്റെ പല വരൈറ്റികളും നമ്മൾ കണ്ടിട്ടുണ്ട്, എന്നാല് ഇതുപോലെ സ്പെഷ്യൽ ആയ സംഭാരം പോലെയുള്ള നാരങ്ങ വെള്ളം കുടിച്ചാൽ പിന്നെ നിങൾ ഇൗ രീതിയിൽ മാത്രമേ ഉണ്ടാക്കുകയുള്ളു. ഇതിനായി മിക്സിയുടെ ജാറിലേക്ക് ഒരു വലിയ നാരങ്ങ കുരു ഇല്ലാതെ പിഴിഞ്ഞൊഴിക്കാം.

എന്നിട്ട് അതിലേക്ക് 2 ഗ്ലാസ്സ് തണുത്തതോ തണുക്കാത്തതോ ആയ വെള്ളം ചേർത്തുകൊടുക്കാം, ഒപ്പം മൂന്നാല് ഐസ് ക്യൂബ്സ് തണുപ്പിന് അനുസരിച്ച് താല്പര്യമുണ്ടെങ്കിൽ ചേർക്കാവുന്നതാണ്, ശേഷം അതിലേക്ക് അധികം എരിവില്ലാത്ത പച്ചമുളക് ഒരെണ്ണം അരിഞ്ഞ് ഇട്ട് കൊടുക്കാവുന്നതാണ്, പിന്നെ രണ്ടു നുള്ള് ഉപ്പ്, മധുരത്തിന് ആവശ്യമായ പഞ്ചസാര (അതായത് ഏകദേശം മൂന്നു ടേബിൾ സ്പൂൺ), എല്ലാം ചേർത്ത് നല്ലപോലെ ഇത് അടിച്ചു എടുക്കണം. അപ്പോൾ നല്ല അടിപൊളി എരിവും, മധുരവും, ഉപ്പും ഒക്കെ നിറഞ്ഞ ഒരു കിടിലൻ നാരങ്ങാവെള്ളം തയ്യാറാകുന്നതാണ്. ഇത് വളരെ കുളിർമ നൽകുന്ന പാനീയം ആയതിനാൽ ഒരു തവണയെങ്കിലും ഇതുപോലെ ഒന്ന് പരീക്ഷിച്ചു നോക്കുക.

ഇഷ്ടപ്പെട്ടാൽ മറ്റുള്ളവർക്കും പറഞ്ഞു കൊടുക്കാം.