മധുരം അധികം കഴിക്കാൻ പറ്റാത്ത ആളുകൾക്കും റവയും ശർക്കരയും വച്ചിട്ടുള്ള സൂപ്പർ ജിലേബി കഴിക്കാം.
നമ്മൾ സാധാരണ എപ്പോഴും മഞ്ഞ അല്ലെങ്കിൽ ഓറഞ്ച് ജിലേബി ആണ് കഴിക്കാറുള്ളത്, എന്നാൽ ഇതുപോലെ ഒരു ജിലേബി കൂടുതലാളുകളും കഴിച്ചു കാണില്ല കാരണം ഇവ ബാക്കറികളിൽ അധികവും വക്കാറില്ല. ഇത് ശരിക്കും മധുരം കഴിക്കാൻ പാടില്ലാത്ത അല്ലെങ്കിൽ കുറച്ചുകൂടി നല്ല രീതിയിൽ ഭക്ഷണങ്ങൾ കഴിക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് കഴിക്കാവുന്ന ഒരുതരം ജിലേബി ആണ്, എന്നാൽ നല്ല സ്വാദ് തന്നെയാണ്.
കുറച്ചുകൂടി പ്രായമായ ആൾക്കാർക്ക് ഒക്കെ ആണെങ്കിൽ ഈ ഒരു റവ ജിലേബി ആയിരിക്കും കൂടുതൽ ഇഷ്ടമാവുക, സാധാ ജിലേബി ഉണ്ടാക്കുന്നത് പോലെ അല്ലെങ്കിൽ അതിലും എളുപ്പത്തിൽ വെറും 3 മിനിറ്റിൽ ആണ് ഈ ഒരു അടിപൊളി ജിലേബി തയ്യാറാക്കുന്നത്. ഇതിനായി ആകെ ആവശ്യം ഒരു കപ്പ് റവ, കാൽ കപ്പ് തൈര്, കാൽ ടീസ്പൂൺ സോഡാപ്പൊടി, ആവശ്യത്തിന് ഉപ്പ്, ശർക്കരപ്പാനി എന്നിവ മാത്രമാണു. ഇത് കാണാൻ തന്നെ വളരെ രസമാണ്, പെട്ടെന്ന് പണി കഴിഞ്ഞു എന്ന് നമുക്ക് തോന്നുന്നതാണ്.
അപ്പോൾ വെറൈറ്റി ആയ ഒരു ജിലേബി കഴിക്കണമെങ്കിൽ ഇതുതന്നെ ട്രൈ ചെയ്യാവുന്നതാണ്.