വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു അഡാർ ഗാർലിക് ബ്രെഡ് എങ്ങനെ തയ്യാറാക്കുന്ന വിധം

വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു അഡാർ ഗാർലിക് ബ്രെഡ് എങ്ങനെ തയ്യാറാക്കുന്നത് എന്ന് നോക്കാം.

ഇതിനായി ഒരു ബൗളിലേക്ക് വളരെ ചെറിയ ചൂടുള്ള വെള്ളം ഒഴിച്ച് അതിലേക്ക് ഒരു ടീസ്പൂൺ ഇൻസ്റ്റൻറ് യീസ്റ്റ്/ ഡ്രൈഡ് യീസ്റ്റ് ചേർത്ത് കൊടുക്കാം, അതിലേക്ക് ഒരു ടേബിൾ സ്പൂൺ പഞ്ചസാര ഇട്ട് നല്ലപോലെ മിക്സ് ചെയ്തു, പിന്നെ ഒരു കപ്പു മൈദ കുറച്ച് കുറച്ച് ആയി ചേർത്ത് നല്ലപോലെ മിക്സ് ചെയ്യാം, ഒപ്പം ആവശ്യത്തിനുള്ള ഉപ്പ് കൂടി ചേർക്കാം. നല്ല സോഫ്റ്റായിട്ട് മാവ് കുഴച്ചെടുക്കണം, കയ്യിൽ ഒട്ടിപ്പിടിക്കുന്നുണ്ടെങ്കിൽ കുറച്ചു ഓയിൽ കയ്യിൽ തടവാം, നല്ല സോഫ്റ്റ് ആയി കഴിഞ്ഞത് വലിയ ഒരു ഉരുള ആക്കി അത് മൂടി വെക്കണം,

ഒരു മണിക്കൂറിനുശേഷം അത് തുറന്ന് വീണ്ടുമൊന്ന് നല്ലപോലെ കുഴച്ച് എടുക്കാം, പിന്നെ പരത്തുന്നതിനു മുൻപായി മാവ് ചെറുതായൊന്നു പരത്തി അതിൽ നിറയെ ചീസ് വച്ചുകൊടുത്തു പിന്നെ വീണ്ടും ഉരുട്ടി ഉണ്ടാവുന്നതാണ്, പിന്നെ ചപ്പാത്തി പരത്തുന്നത് പോലെ അതിലും നല്ല കട്ടിയിൽ പരത്തണം.

ശേഷം ഒരു കേക്ക് ടിൻ അല്ലെങ്കിൽ ഒരു പാത്രത്തിൽ കുറച്ച് എണ്ണ/ ബട്ടർ/ ബട്ടർ പേപ്പർ തടവി അതിലേക്ക് ഈ പരത്തിയത് ഇറക്കി വെച്ച് കൊടുക്കാം, അതിനു മുകളിലേക്കായി ഒരു ബട്ടർ ഗാർലിക് മിക്സ് തയാറാക്കി എടുക്കണം, അതിനായി ഒരു ബൗളിലേക്ക് രണ്ട് ടേബിൾസ്പൂൺ ബട്ടറും, ഒരു ടേബിൾ സ്പൂൺ വെളുത്തുള്ളി ചതച്ചതും, രണ്ടു ടേബിൾ സ്പൂൺ മല്ലിയില അരിഞ്ഞതും കൂടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്യാം, എന്നിട്ട് ഈ മിക്സ് പരത്തിയതിനു മുകളിലായി തേച്ചുകൊടുക്കാം, പിന്നെ മുകളിലായി കുറച്ചു കുരുമുളകുപൊടി, കാശ്മീരി മുളക്പൊടി പലഭാഗത്തായി വെറുതെ വിതറി, പിന്നെ ആ മാവ് ഓരോ പീസുകളായി ചതുരത്തിൽ മുറിച്ചു വയ്ക്കാവുന്നതാണ്.

അതിനുശേഷം കേക്ക് ടിൻ കയറാവുന്ന ഒരു പാത്രം/പാൻ അടുപ്പത്ത് വെച്ച് ഒരു തട്ട് അതിൽ ഇറക്കിവെച്ച് മീഡിയം ഫ്‌ളെയിമിൽ 5 മിനിറ്റ് ഒന്ന് ചൂടാക്കാം, അതിനുശേഷം കേക്ക് ടിൻ ഇറക്കിവെച്ച് മൂടിവെച്ച് മീഡിയ ഫ്ലെയിമിൽ 25 മിനിറ്റ് ബേക്ക് ചെയ്ത് എടുക്കാവുന്നതാണ് (പാത്രത്തിന്റെ മൂടിയിൽ ഹോളി ഉണ്ടെങ്കിൽ അടക്കാൻ മറക്കരുത്). 25 മിനിറ്റിനുശേഷം വെന്തു എന്ന് ഉറപ്പുവരുത്തി, ഇതു പുറത്തേക്കെടുത്തു ചൂടാറുമ്പോൾ പ്ലേറ്റിലേക്ക് മാറ്റാവുന്നതാണ്. അപ്പോൾ നല്ല അടിപൊളി സ്നാക്ക് തയ്യാറാകും.

You may also like...

Leave a Reply

Your email address will not be published. Required fields are marked *