നുറുക്ക്ഗോതമ്പും, പഴവും വച്ചിട്ടുള്ള വീണ്ടും കഴിച്ചു പോകുന്ന അടിപൊളി ഒരു നാലുമണി പലഹാരം

നുറുക്ക്ഗോതമ്പും, പഴവും വച്ചിട്ടുള്ള വീണ്ടും വീണ്ടും കഴിച്ചു പോകുന്ന അടിപൊളി ഒരു നാലുമണി പലഹാരം തയ്യാറാക്കാം. ഇതിനായി നുറുക്കുഗോതമ്പ്(1 കപ്പ്) നല്ലപോലെ കഴുകി വെള്ളം കളഞ്ഞു ചെറുതീയിൽ വറുത്തെടുത്തു, ഡ്രൈയാകുമ്പോൾ മീഡിയം തീയിലാക്കി അഞ്ചുമിനിറ്റ് റോസ്റ്റാക്കി പൊട്ടിത്തെറിക്കാൻ തുടങ്ങുമ്പോൾ തീ ഓഫ് ചെയ്യത്തു തണുക്കുമ്പോൾ മാത്രം പൊടിച്ചെടുക്കാം.

ശേഷം ഒരു പാത്രം അടുപ്പത്ത് വെച്ച് അതിലേക്ക് നെയ്യ്(1സ്പൂണ്) ഒഴിച്ച് ചൂടാകുമ്പോൾ തേങ്ങ ചിരവിയത്(അര-മുക്കാൽ കപ്പ്) ഇട്ട്, ഒപ്പം പഞ്ചസാര(1-2 ടേബിൾസ്പൂണ്) ചേർത്ത് റോസ്റ്റാക്കി മിക്സ് ഒരു സൈഡിലേക്ക് മാറ്റി, അതിലേക്ക് മുട്ട(1) പൊട്ടിച്ചൊഴിച്ചു കൊത്തിപ്പൊരിച്ച ശേഷം തേങ്ങയുടെ മിക്സുമായി യോജിപ്പിച്ച ശേഷം 3പഴം പുഴുങ്ങിയത് ഉടച്ചെടുത്ത് അതിലേക്ക് ഒന്നരടീസ്പൂൺ അതിലധികമോ പഞ്ചസാരയും ഒപ്പം 1നുള്ള് ഉപ്പ്, കാൽടീസ്പൂൺ സോഡാപ്പൊടി താല്പര്യമുണ്ടെങ്കിൽ ചേർത്ത്, പൊടിച്ച നുറുക്കുഗോതമ്പ് കൂടിയിട്ട് നല്ലപോലെ മിക്സ് ചെയ്തു, രണ്ടായി പകുത്തു രണ്ടും നുറുക്ക് ഗോതമ്പു പൊടിയിട്ട് കട്ടിയിൽ പരത്തി നാളികേര മിക്സ് ഒന്നിന്റെ മുകളിൽ വിതറി അതിനു മുകളിൽ മറ്റേ പരത്തിയ മാവ് വച്ച് സൈഡെല്ലാം അമർത്തി ഒട്ടിച്ചു കൊടുത്ത്, ഇഷ്ടമുള്ള ഷേപ്പിൽ മുറിക്കാം, ശേഷം പാനിൽ കുറച്ചു എണ്ണയൊഴിച്ചു ചൂടാകുമ്പോൾ മീഡിയം തീയിൽ രണ്ട് സൈഡും ക്രിസ്പിയാക്കി ഫ്രൈ ചെയ്തെടുക്കാം.

ഈ പലഹാരം എല്ലാവര്ക്കും ഇഷ്ടപെടുമെന്നു കരുതുന്നു.

Leave a Reply

Your email address will not be published. Required fields are marked *