10 മിനിറ്റിൽ ബ്രെഡും, വീട്ടിലുള്ള ചേരുവകൾ വച്ച് വിപ്പിംഗ് ക്രീമും തയ്യാറാക്കി ക്രീം കേക്ക്

വെറും 10 മിനിറ്റ് കൊണ്ട് ബ്രെഡും, വീട്ടിലുള്ള ചേരുവകൾ വച്ച് തന്നെ വിപ്പിംഗ് ക്രീമും തയ്യാറാക്കി ഒരു ക്രീം കേക്ക് ഉണ്ടാക്കാം.

ഇതിനായി ഒരു പാനിലേക്ക് ഒരു കപ്പ് ഒട്ടുംതന്നെ വെള്ളം ചേർക്കാത്ത പാൽ (ഫുൾ ഫാറ്റ് മിൽക്ക്) ഒഴിച്ചു, പിന്നെ മുക്കാൽ- ഒരു കപ്പ് പഞ്ചസാര ചേർത്ത് അലിയിപ്പിച്ച ശേഷം നാല് ടേബിൾ സ്പൂൺ മൈദ ഇട്ട് കട്ടകൾ ഒന്നുമില്ലാതെ മിക്സ് ചെയ്യാം.

ശേഷം ഈ പാൻ അടുപ്പത്ത് വെച്ച് ഇവാ ചെറുതീയിൽ കൈ വിടാതെ ഇളക്കി കുറുക്കി എടുക്കണം, രണ്ട് മിനിറ്റ് കഴിയുമ്പോൾ തന്നെ കുറുക്ക് പരുവം ആകുന്നതാണ്, എന്നിട്ട് അത് ഒരു ബൗളിലേക്ക് മാറ്റി സ്പൂൺ/ വിസ്‌ക് ഉപയോഗിച്ച് നല്ലപോലെ ബീറ്റ് ചെയ്തു ഈ കുറുക്ക് സ്മൂത്ത് ആക്കി എടുക്കാം, വേണമെങ്കിൽ രണ്ടുതുള്ളി ഫുഡ് കളറും ചേർത്ത് ബീറ്റ് ചെയ്യാം, എന്നിട്ട് ഇത് അഞ്ചു ഫ്രിഡ്ജിൽ വയ്ക്കാം, പിന്നെ ആ സമയം ബൗളിലേക്ക് മൂന്ന് ടേബിൾ സ്പൂൺ ബട്ടർ(റൂം ടെമ്പറേച്ചറിൽ) ഉള്ള ബട്ടർ എടുത്തു ബീറ്റ് ചെയ്തു സ്മൂത്ത് ആക്കി അതും ഒരു അഞ്ചുമിനിറ്റ് ഫ്രിജിഡിൽ വയ്ക്കാവുന്നതാണ്.

എന്നിട്ട് വീണ്ടും ഇവ രണ്ടും പുറത്തെടുത്തു ബട്ടറിലേക്ക് ക്രീം കുറച്ചു കുറച്ചായി ചേർത്ത് മിക്സ് ചെയ്ത് എടുക്കാം, അങ്ങനെ എല്ലാം ചേർത്ത് മിക്സ് ചെയ്യുമ്പോൾ കറക്റ്റ് വിപിൻ ക്രീം പരുവത്തിൽ കിട്ടും. അതിനുശേഷം കേക്ക് ഉണ്ടാക്കാനായി ആവശ്യമുള്ള അത്രയും ബ്രെഡ് സൈഡ് വശങ്ങളെല്ലാം മുറിച്ചു കളഞ്ഞു ചതുരത്തിൽ രണ്ടു ലയർ ആയി വക്കാം, എന്നിട്ട് അതിനു മുകളിലായി പഞ്ചസാര ലായിനി നല്ലപോലെ ഒഴിക്കണം, അത് ബ്രെഡിനെ ആക്കും, എന്നിട്ട് ഓരോ ലയർ കഴിയുമ്പോഴും, അത് കഴിഞ്ഞു പുറത്തെല്ലാം ക്രീം തേച്ചു ഡെക്കറേറ്റ് ചെയ്‌താൽ നല്ല അടിപൊളി കേക്ക് തയ്യാറാക്കുന്നതാണ്.

ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് വിശദമായി കാണിക്കുന്നുണ്ട്, അതിനാൽ നിങ്ങൾക്ക് അത് കാണാവുന്നതാണ്. കടപ്പാട്: Mums Daily.

Leave a Reply

Your email address will not be published. Required fields are marked *