ജീവിതത്തിൽ ഒരിക്കലെങ്കിലും കാപ്പി ഇതുപോലൊന്ന് ഉണ്ടാക്കി കുടിക്കണം, മനസ്സ് നിറയും തീർച്ച

കോഫി കുടിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് ഇനി വേറെ ലെവൽ ഡാൽഗോണ കോഫി തയ്യാറാക്കി കൊടുത്താൽ പിന്നെ ഈ രീതിക്ക് തന്നെയായിരിക്കും നിങ്ങൾ എപ്പോഴും കാപ്പി കുടിക്കാൻ ആഗ്രഹിക്കുന്നത്.

ഇതിനായി ഒരു ബൗളിലേക്ക് നാല് ടേബിൾസ്പൂൺ ഇൻസ്റ്റന്റ് കോഫി പൗഡർ, നാല് ടേബിൾ സ്പൂൺ പഞ്ചസാര, നാല് ടേബിൾസ്പൂൺ നല്ല വെട്ടിത്തിളങ്ങുന്ന ചൂടുവെള്ളം എന്നിവ ഇട്ട് ഇതെല്ലാം കൂടി മിക്സ് ചെയ്ത്, അഞ്ച് മിനിറ്റ് തൊട്ട് എട്ട് മിനിറ്റ് വരെ ഒരു വിസ്ക്‌ വച്ച് ഇത് ബീറ്റ് ചെയ്തെടുക്കണം. നിങ്ങളുടെ കയ്യിൽ ബ്ലെന്റർ ഉണ്ടെങ്കിൽ ഒരു മിനിറ്റിൽ താഴെ സമയം എടുക്കുകയുള്ളു.

8 മിനിറ്റ് കഴിയുമ്പോൾ തന്നെ ഈ മിക്സ് നല്ല ക്രീമി പരുവത്തിൽ നമുക്ക് ലഭിക്കുന്നതാണ്., മേൽ പറഞ്ഞ അളവ് വെച്ച് ഏകദേശം ആറ് ഏഴ് പേർക്ക് കോഫി തയ്യാറാക്കി കുടിക്കാവുന്നതാണ്, മാത്രമല്ല ഇത് ഫ്രിഡ്ജിൽ അടച്ചുവെച്ച് സൂക്ഷിക്കുകയാണെങ്കിൽ ഒരാഴ്ച വരെ കേടുകൂടാതെ ഇരിക്കും, അങ്ങനെ ആണെങ്കിൽ ആവശ്യാനുസരണം എടുത്ത് ഉപയോഗിച്ചാൽ മതിയാകും.

ഇത് കുടിക്കേണ്ടത് എങ്ങനെയാണെന്ന് വെച്ചാൽ പാല് നല്ലപോലെ തിളപ്പിച്ച് തണുത്തു വരുമ്പോൾ ഒരു ഗ്ലാസിലേക്ക് ഒഴിച്ച് അതിൽ മൂന്നോ നാലോ ഐസ്ക്യൂബ് ഇട്ടുകൊടുക്കാം, അതിൻറെ മുകളിലായി ഈ ക്രീം ഒന്നോ രണ്ടോ സ്പൂൺ ചേർത്ത് മിക്സ് ചെയ്തോ ചെയ്യാതെയോ കുടിച്ചിട്ടുണ്ടെങ്കിൽ ഇതിലും സൂപ്പർ ആയ കോഫി വേറെയില്ലെന്ന് നിങ്ങൾ പറയും.