സ്പെഷ്യൽ ചോക്കോ ലാവ കേക്ക് ഉണ്ടാക്കിയാലോ, വായയിൽ വെള്ളം വരാത്തവർ വളരെ വിരളം ആയിരിക്കും

ചോക്കോ ലാവ കേക്ക് പലരും കഴിച്ചില്ലെങ്കിലും മറ്റുള്ളവർ ഇത് ഉണ്ടാക്കുന്നതും മുറിച്ച് കഴിക്കുന്നതും എല്ലാം കണ്ടിരിക്കാൻ എല്ലാവർക്കും വളരെ ഇഷ്ടമാണ്.

സാധാ ഒരു കേക്കിന്റെ ഉള്ളിൽ ചോക്ലേറ്റ് നിറച്ച് പിന്നീട് അത് മുറിക്കുമ്പോൾ ചോക്ലേറ്റ് ഒഴുകിവരുന്ന സംഭവത്തെയാണ് നമ്മൾ ചോക്കോ ലാവ കേക്ക് എന്ന് പറയുന്നത്. ശരിക്കും മഞ്ഞുരുകി വരുന്നതുപോലെ ഇത് ഒഴുകിവരുന്നത് കാണാൻ തന്നെ വളരെ രസകരമാണ്, എന്നാൽ ഇത് ഉണ്ടാക്കുവാൻ വലിയ പണിയൊന്നും ഇല്ല എന്നതാണ് സത്യം. ഇത് തയ്യാറാക്കാൻ വേണ്ടി ആകെ വേണ്ടത് ബിസ്ക്കറ്റ്, പാൽ, ബേക്കിംഗ് സോഡ, ഡയറി മിൽക്ക് എന്നിവ മാത്രമാണ് ഇത്രയൊക്കെ ഉണ്ടെങ്കിൽ നിങ്ങൾക്ക് ഇപ്പോൾ തന്നെ ഇത് ഉണ്ടാക്കി മുറിച്ച് സംതൃപ്തിയാണ്.

ഇത് തയ്യാറാക്കാനായി ഓറിയോ ബിസ്കറ്റ് എല്ലാം നല്ല പൗഡർ പോലെ പൊടിച്ചെടുത്തു അതിലേക്ക് പാൽ ഒരു നുള്ള് ബേക്കിംഗ് സോഡാ ഒഴിച്ച് മിക്സ് ചെയ്തു നിർത്താതെ 5 മിനിറ്റ് സ്പൂൺ കൊണ്ടോ അല്ലെങ്കിൽ ബീറ്റർ കൊണ്ടോ മിക്സ് ചെയ്യുമ്പോൾ നല്ല സിൽക്കി ബാറ്റർ നമുക്ക് കിട്ടും. എന്നിട്ട് ഒരു കേക്ക് ടിന്നിൽ ബട്ടർ പേപ്പർ അല്ലെങ്കിൽ നെയ് തടവി കൊടുത്തു അതിലേക്ക് ആദ്യം കുറച്ചു ബാറ്റർ ഒഴിച്ചു അതിനുമുകളിലായി നിറയെ ഡയറി മിൽക്ക് വെച്ചു കൊടുത്ത്‌ ബാക്കിയുള്ള ബാറ്റർ കൂടി ഒഴിച്ച് ഇത് കുക്കറിൽ വച്ചു വേവിക്കണം, അതിനായി കുക്കറിന്റെ അടിയിൽ ആദ്യം ഉപ്പിട്ടു കൊടുത്ത കുറച്ചുനേരം ചൂടാക്കി കഴിഞ്ഞു ഒരു തട്ട് അതിന്മേൽ വച്ചു കേക്ക് ടിൻ ഇറക്കി മൂടി വച്ച് വേവിച്ചാൽ മതിയാകും.

അതിനുശേഷം ഇത് പുറത്തെടുത്ത് ചൂട് ഓക്കേ മാറിക്കഴിഞ്ഞു മുറിക്കുമ്പോൾ അതിന്റെ ഉള്ളിൽ നിന്ന് ഡയറി മിൽക്ക് ഒഴുകിവരുന്നത് കാണാം.ഇത് ചെയ്യുമ്പോൾ ഈ ലാവ കേക്ക് ഇത്രയും എളുപ്പം ആണ് എന്ന് നമുക്ക് തോന്നും, പോരാത്തതിന് ഇത് പൊളി ടെസ്റ്റും ആണ്.

Leave a Reply

Your email address will not be published. Required fields are marked *