കുറച്ചു വ്യത്യസ്തമാർന്ന രീതിയിൽ നാടൻ ശൈലിയിൽ ഒരു ചിക്കൻ ഫ്രൈ, കിടിലോൽ കിടിലം ചിക്കൻ ഫ്രൈ

കുറച്ചു വ്യത്യസ്തമാർന്ന രീതിയിൽ നാടൻ ശൈലിയിൽ ഒരു ചിക്കൻ ഫ്രൈ.

അപ്പോൾ ഇത് തയ്യാറാക്കാനായി നല്ലപോലെ കഴുകി വൃത്തിയാക്കിയ അര കിലോ ചിക്കൻ ഒരു സോസ് പാനിൽ ഇട്ടു കൊടുക്കണം, എന്നിട്ട് അതിലേക്ക് അര ടീസ്പൂൺ മഞ്ഞൾ പൊടി, ഒന്നര ടീസ്പൂൺ മുളകുപൊടി, മുക്കാൽ ടീസ്പൂൺ, മല്ലിപ്പൊടി, ആവശ്യത്തിന് ഉപ്പ്, നാലഞ്ച് അല്ലി വെളുത്തുള്ളി ചതച്ചത്, എന്നിവ ചേർത്ത് നല്ലപോലെ ചിക്കനിൽ മിക്സ് ചെയ്തു പിടിപ്പിച്ചു കൊടുക്കുക, അതിനുശേഷം ഇതിലേക്ക് അര തൊട്ട് മുക്കാൽ കപ്പ് വെള്ളമൊഴിച്ച് വേവിച്ച് എടുക്കണം. പത്ത് മിനിറ്റ് വേവിച്ച് മുക്കാൽഭാഗം വെന്തു വന്നാൽ മതിയാകും. ഇടക്കെ ഒന്ന് ഇളക്കി കൊടുക്കാനും മറക്കരുത്.

10 മിനിറ്റ് കഴിഞ്ഞു നോക്കുമ്പോൾ ഏകദേശം ഒന്ന് വെന്തു വന്നിരിക്കും അപ്പോൾ ഫ്‌ലൈയിം ഓഫ് ചെയ്തു അത് ചൂടാറാൻ വേണ്ടി മാറ്റി വയ്ക്കാം. ഈ സമയം ഒരു ബൗളിലേക്ക് ഒന്നര ടേബിൾ സ്പൂൺ കോൺഫ്ലവർ, രണ്ട് ടേബിൾസ്പൂൺ മൈദമാവ്, ഒരു ടേബിൾസ്പൂണ് അരിപ്പൊടി, ഒന്നര ടേബിൾസ്പൂണ് കാശ്മീരി മുളകുപൊടി, അര ടീസ്പൂൺ മല്ലിപ്പൊടി, അര ടീസ്പൂൺ കുരുമുളകുപൊടി, അര ടീസ്പൂൺ ഗരം മസാലപൊടി, അരടീസ്പൂൺ വലിയ ജീരകം ചതച്ചത്, രണ്ട് ടേബിൾസ്പൂൺ ഉണക്കമുളക് പൊടിച്ചത്, പിന്നെ അതിലേക്ക് മൂന്നാല് അല്ലി വെളുത്തുള്ളി, ഒരു ചെറിയ കഷണം ഇഞ്ചി, രണ്ട് മൂന്ന് പച്ചമുളക് എന്നിവ ചേർത്ത് അരച്ച പേസ്റ്റ് ഇടുക, പിന്നെ ഒരു മുട്ട പൊട്ടിച്ചൊഴിക്കാം, പിന്നെ ഒരു ചെറുനാരങ്ങയുടെ നീരു കുടി ഒഴിച്ചു കൊടുക്കാം, പിന്നെ അതിലേക്ക് കാൽക്കപ്പ് തൊട്ട് അരക്കപ്പ് വരെ വെള്ളം ഒഴിച്ചു കൊടുത്തു മിക്സ് ചെയ്ത് നല്ല ലൂസ് ആക്കി എടുക്കണം.

പിന്നെ ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് കൂടി ചേർത്തു കഴിഞ്ഞു വേവിച്ചു വച്ചിരിക്കുന്ന ചിക്കൻ അതിലേക്ക് ഇട്ടുകൊടുത്ത് നല്ലപോലെ മിക്സ് ചെയ്യാം, എന്നിട്ട് സമയമുണ്ടെങ്കിൽ ഒരു പത്തുപതിനഞ്ചു മിനിറ്റ് അങ്ങനെ തന്നെ റസ്റ്റ് ചെയ്യാൻ വിടാം, അല്ലെങ്കിൽ അപ്പൊ തന്നെ ഫ്രൈ ചെയ്യാവുന്നതുമാണ്. അപ്പോൾ ഇതിനായി ഒരു കടായി അടുപ്പത്ത് വെച്ച് അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുത്ത് ഫ്രൈ ചെയ്യാവുന്നതാണ്, ഒരുപാട് നേരം ഫ്രൈ ചെയ്യണ്ട, മുക്കാൽഭാഗം വെന്തതുകൊണ്ടുതന്നെ മീഡിയത്തിനും ഹൈ ഫ്ലെയിമിനും ഇടയിൽ തീ വച്ച് കുറച്ചുനേരം ഫ്രൈ ചെയ്ത് എടുക്കാവുന്നതാണ് (ഫ്രൈ ചെയ്യാൻ വെളിച്ചെണ്ണ ഉപയോഗിക്കുന്നതായിരിക്കും കൂടുതൽ നല്ലത്).

എന്നിട്ട് തിരിച്ചും മറിച്ചും ഇട്ടു ഏകദേശം ഫ്രൈ ആയി എന്നു തോന്നുമ്പോൾ അതിലേക്കു രണ്ടു മൂന്ന് അല്ലി വെളുത്തുള്ളി ചതച്ചതും, രണ്ട് പച്ചമുളക് കീറിയതും, അൽപം കറിവേപ്പിലയും ഇട്ട് അതുകൂടി ഒന്ന് ഫ്രൈ ചെയ്തു സ്വാദിഷ്ടമായ ഈ ചിക്കൻ ഫ്രൈ എണ്ണയിൽ നിന്ന് എടുത്ത് മാറ്റാവുന്നതാണ്.

You may also like...

Leave a Reply

Your email address will not be published. Required fields are marked *