അരിപ്പൊടിയും മുട്ടയും വെച്ച് നല്ല കിടിലൻ ഒരു പ്രഭാതഭക്ഷണം തന്നെയാവട്ടെ നാളെ, ഉഗ്രൻ റെസിപ്പി

അരിപ്പൊടിയും മുട്ടയും എല്ലാം വെച്ച് നല്ല കിടിലൻ ഒരു പ്രഭാതഭക്ഷണം തന്നെയാവാം.

നമ്മൾ അരിപൊടി കൊണ്ട് സാധാ ബ്രേക്ക്ഫാസ്റ്റായി ഇടിയപ്പവും, പുട്ടും എല്ലാം ഉണ്ടാക്കുന്നതാണ്, എന്നാൽ ഒരേ പലഹാരങ്ങളിൽ നിന്നും വ്യത്യസ്തമായ രീതിയിൽ ഒരു കട്ട്ലൈറ്റ് ഷേപ്പിൽ ഉള്ള ഒരു ബ്രേക്ക്ഫാസ്റ്റ്, ഇത് കുറച്ചു മോഡേൺ ആണെങ്കിലും രുചിയുടെ കാര്യത്തിൽ നല്ല നാടൻ തന്നെയാണ്, കാരണം ഇത് തയ്യാറാക്കുന്നത് നമ്മുടെ സ്വന്തം അരിപ്പൊടിയും മുട്ടയും എല്ലാം ചേർത്ത് തന്നെയാണ്.

നല്ലൊരു മസാലക്കൂട്ട് ഉള്ളതുകൊണ്ട് ഇത് കഴിക്കുന്നതിന് വേറെ കറികൾ ഒന്നും വേണ്ട എന്നതാണ് ഒരു പ്രത്യേകത, ഒപ്പം വളരെ പെട്ടെന്ന് തന്നെ തയ്യാറാക്കാവുന്നതാണ്. ഇതിനായി ആവശ്യമുള്ളത് 1 സ്പൂൺ എണ്ണ, കാൽ സ്പൂൺ കടുക്, രണ്ട് വറ്റൽമുളക്, ചെറിയ കഷണം ഇഞ്ചി, ഒരു വലിയ സവാള, ഒരു സ്പൂൺ മല്ലിപ്പൊടി, മുക്കാൽ സ്പൂൺ മുളകുപൊടി, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ആവശ്യത്തിന് ഉപ്പ്, ഗരം മസാല അഥവാ ചിക്കൻ മസാല, ഒരു തക്കാളി, നാല് മുട്ട, അല്പം മല്ലിയില താല്പര്യമുണ്ടെങ്കിൽ ചേർത്താൽ മതിയാകും, രണ്ട് കപ്പ് അരിപ്പൊടി, ആവശ്യത്തിന് വെള്ളം അല്പം തേങ്ങാ ചിരവിയത് എന്നിവ മതിയാകും.

നമുക്ക് എല്ലാവർക്കും ഏറെ ഇഷ്ടപ്പെടുന്ന ഒരു പലഹാരം തന്നെയായിരിക്കും ഇത്, ഇവ ഉണ്ടാക്കി നോക്കിയവർക്കൊക്കെ നല്ല അഭിപ്രായമാണ്, ആയതിനാൽ നിങ്ങൾക്കും ഇഷ്ടപ്പെടുമെന്ന് കരുതുന്നു,