വെറും 10 മിനിറ്റിൽ രാവിലെ ബ്രേക്ക്ഫാസ്റ്റ് ആയി കിടിലൻ അപ്പവും ഹോട്ടൽ സ്റ്റൈൽ കോഴി റോസ്റ്റും

വെറും 10 മിനിറ്റിൽ രാവിലെ ബ്രേക്ക്ഫാസ്റ്റ് ആയി കിടിലൻ അപ്പവും ഹോട്ടൽ സ്റ്റൈൽ കോഴി റോസ്റ്റും തയ്യാറാക്കാം. രാവിലെ തന്നെ നല്ല ചൂട് അപ്പവും, ചിക്കൻ റോസ്റ്റ് ഉണ്ടെങ്കിൽ അവ ഇഷ്ടപ്പെടുന്നവർക്ക് നല്ല സന്തോഷം തന്നെ ആയിരിക്കും.

ആയതിനാൽ ഇത് 10 മിനിറ്റിൽ തയ്യാറാക്കാൻ സാധിക്കും എങ്കിൽ തീർച്ചയായും നിങ്ങൾ ഇതുപോലെ ഒന്ന് ട്രൈ ചെയ്യുക. ഇതിനായി മിക്സിയുടെ ചെറിയ ജാർലേക്ക് നാളികേരം ചിരവിയതും, അരിപ്പൊടി, ഇൻസ്റ്റൻഡ് യീസ്റ്റ്, പഞ്ചസാര, ചോറ്, ആവശ്യത്തിനു വെള്ളം ചേർത്ത് അരച്ചെടുക്കണം. എന്നിട്ട് അത് മൂടി വക്കാം, അപ്പൊൾ 10 മിനിറ്റിനുള്ളിൽ പൊങ്ങി വരുന്നതാണ്, അപ്പൊൾ എടുത്ത് സാദാ പോലെ അപ്പം തയ്യാറാക്കാം. ഈ പൊങ്ങി വരാൻ വക്കുന്ന നേരം ചിക്കൻ റോസ്റ്റ് തയ്യാറാക്കാവുന്നതാണ്, അതിനുവേണ്ടത് സവാള, പച്ചമുളക്, ഇഞ്ചി, കറിവേപ്പില, മഞ്ഞൾപൊടി, മുളകുപൊടി, മല്ലിപ്പൊടി, കുരുമുളകുപൊടി, പെരുഞ്ചീരകം പൊടിച്ചത്, തക്കാളി വേവിച്ച് അരച്ചത്, സോയ സോസ്, ടൊമാറ്റോ സോസ്, ചിക്കൻ, ഉപ്പ്, ഗരം മസാല എന്നിവയാണ്. അപ്പോൾ അത് ഉണ്ടാക്കുന്ന രീതി ഒക്കെ വളരെ വിശദമായി നിങ്ങൾക്കായി പറഞ്ഞുതരുന്നുണ്ട്.

തീർച്ചയായും ഇഷ്ടപ്പെടുമെന്ന് കരുതുന്നു.